ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീണു 

176 0

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ലെ കാ​ഠ്മ​ണ്ഡു​വി​ല്‍ ഹെ​ലി​കോ​പ്റ്റ​ര്‍ വ​ന​ത്തി​നു​ള്ളി​ല്‍ ത​ക​ര്‍​ന്നു വീ​ണ് പൈ​ല​റ്റ് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ മ​രി​ച്ചു. ആ​ള്‍​ട്ടി​റ്റ്യൂ​ഡ് എ​യ​ര്‍​ലൈ​ന്‍​സി​ന്‍റെ ഹെ​ലി​കോ​പ്റ്റ​ര്‍ ഏ​ഴ് പേ​രു​മാ​യി ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ണാ​താ​യി​രു​ന്നു. ഗോ​ര്‍​ഹ ജി​ല്ല​യി​ലെ സ​മ​ഗു​വ​നി​ല്‍​നി​ന്നും കാ​ഠ്മ ണ്ഡു​വി​ലേ​ക്ക് പു​റ​പ്പെ​ട്ട​താ​യി​രു​ന്നു. അ​പ​ക​ട​ത്തി​ല്‍​നി​ന്ന് യാ​ത്ര​ക്കാ​രി അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പെ​ട്ടു. 

ത​ക​ര്‍​ന്നു വീ​ണ ഹെ​ലി​കോ​പ്റ്റ​ര്‍ പൊ​ട്ടി​ത്തെ​റി​ച്ച്‌ ക​ത്താ​തി​രു​ന്ന​താ​ണ് യാ​ത്ര​ക്കാ​രി ര​ക്ഷ​പെ​ടാ​ന്‍ ഇ​ട​യാ​ക്കി​യ​ത്. പൈ​ല​റ്റ് നി​ഷ്ച​ല്‍ കെ.​സി​യും അ​ഞ്ച് നേ​പ്പാ​ള്‍ സ്വ​ദേ​ശി​ക​ളും ട്ര​ക്കിം​ഗി​നു എ​ത്തി​യ ജ​പ്പാ​ന്‍ വി​നോ​ദ​സ​ഞ്ചാ​രി ഹി​രോ​മി കൊ​മാ​സു​വും (68) ഉ​ള്‍​പ്പെ​ടെ ഏ​ഴ് പേ​രാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​റു പേ​രു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ഒ​രു യാ​ത്ര​ക്കാ​രി പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പെ​ട്ടു. ഇ​വ​രെ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Related Post

ബിഎസ്എന്‍എല്‍ ജീവനക്കാര്‍ ഇന്ന് നിരാഹാരത്തില്‍  

Posted by - Feb 24, 2020, 10:48 am IST 0
ന്യൂഡല്‍ഹി: ബി.എസ്.എന്‍.എലിനെ പുനരുജ്ജീവിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച 69,000 കോടിയുടെ പാക്കേജ് വൈകിക്കുന്നതിൽ  പ്രതിഷേധിക്കാൻ  ജീവനക്കാര്‍ ഇന്ന് ദേശവ്യാപകമായി നിരഹാര സമരം നടത്തുന്നു. ബിഎസ്എന്‍എല്ലിലെ എല്ലാ യൂണിയനുകളും അസോസിയേഷനകളും…

പൗരത്വപ്പട്ടിക (എൻ.ആർ.സി.)  ഉടൻ  നടപ്പാക്കില്ല 

Posted by - Dec 20, 2019, 10:18 am IST 0
ന്യൂഡൽഹി: രാജ്യമൊട്ടുക്കും പൗരത്വപ്പട്ടിക (എൻ.ആർ.സി.) കൊണ്ടുവരാനുള്ള തീരുമാനം ഉടൻ നടപ്പാക്കാൻ സാധ്യതയില്ല. പൗരത്വനിയമ ഭേദഗതിക്ക് തുടർച്ചയായി ദേശീയതലത്തിൽ എൻ.ആർ.സി. നടപ്പാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്‌സഭയിൽ പ്രസ്താവിച്ചിരുന്നു.…

കെ. സുരേന്ദ്രൻ  കേരള ബി ജെ പി പ്രസിഡന്റ് 

Posted by - Feb 15, 2020, 12:44 pm IST 0
തിരുവനന്തപുരം: കെ.സുരേന്ദ്രനെ സംസ്ഥാന ബിജെപി അധ്യക്ഷനായി ബിജെപി കേന്ദ്ര നേതൃത്വം തെരഞ്ഞെടുത്തു.  ബിജെപി ദേശീയ അധ്യക്ഷൻ ജെപി നദ്ദയാണ് പ്രഖ്യാപനം നടത്തിയത്. 

 ശനിയാഴ്ച ബീഹാർ ബന്ദ് 

Posted by - Dec 20, 2019, 10:23 am IST 0
ഡിസംബര്‍21ന് ബിഹാറില്‍ ബന്ദിന് ആര്‍.ജെ.ഡി ആഹ്വാനം ചെയ്തു.  ഡല്‍ഹിയിലെയും ഉത്തര്‍പ്രദേശിലെയും ക്യാമ്പസുകളില്‍നിന്ന് ആരംഭിച്ച പ്രതിഷേധം പൊതുജനങ്ങളും ഏറ്റെടുക്കുകയായിരുന്നു. കേരളം, കര്‍ണാടക തമിഴ്‌നാട്, മഹാരാഷ്ട്ര, തെലങ്കാന, ഉത്തര്‍പ്രദേശ്, ബിഹാര്‍…

ഹരിയാനയിൽ മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു

Posted by - Oct 27, 2019, 04:58 pm IST 0
ചണ്ഡീഗഡ് : ഹരിയാന മുഖ്യമന്ത്രിയായി മനോഹർലാൽ ഖട്ടർ സത്യപ്രതിജ്ഞ ചെയ്തു. ഉച്ചയ്ക്ക് രണ്ട് മണിയോടെ രാജ് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ഗവർണർ സത്യദേവ് നാരായൺ ആര്യ…

Leave a comment