ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പരാതിയുമായി വിജിലൻസ് കമ്മീഷ്ണർ
കേന്ദ്ര വിജിലൻസ് കമ്മീഷണർ ജേക്കബ് തോമസാണ് ഹൈക്കോടതി ജഡ്‌ജിമാർക്കെതിരെ പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.ജഡ്ജിമാരായ പി. ഉബൈദ്, എബ്രഹാം മാത്യു, ലോകായുക്ത പയസ് സി. കുര്യാക്കോസ് എന്നിവര്‍ക്കെതിരെ വിജിലന്‍സ് കേസുകള്‍ ദുര്‍ബലമാക്കിയെന്ന പരാതിയുമായാണ് ഇപ്പോൾ ജേക്കബ് തോമസ് എത്തിയത്.
കെ.എം മാണിക്കെതിരായ ബാറ്ററി കേസ്, അനൂപ് ജേക്കബിനെതിരായ വിജിലന്‍സ് കേസ് തുടങ്ങിയ കേസുകളുടെ വാധസമയത്ത് തനിക്കെതിരെ കോടതി വ്യക്തിഹത്യ വരുത്തുന്ന നിലപാടുകൾ എടുത്തുവെന്നും കോടതിയുടെ അത്തരത്തിലുള്ള ഇടപെടൽ മൂലം അഴിമതി ഇല്ലാതാക്കാനുള്ള വിജിലന്‍സിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വീഴ്ച സംഭവിച്ചു എന്നും അദ്ദേഹം വ്യക്തമാക്കി.