ഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിച്ച ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മുരളീധറിനെ സ്ഥലംമാറ്റി. കലാപവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രസംഗങ്ങള്‍ നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ കേസെടുക്കുന്നതില്‍ പോലീസ് നിസ്സംഗത കാണിച്ച നടപടിയെ ചോദ്യം ചെയ്തതിനാണ് ഡല്‍ഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് എസ്.മുരളീധറിനെ പഞ്ചാബ്-ഹരിയാന ഹൈകോടതിയിലേക്ക് സ്ഥലംമാറ്റിയത് . ജസ്റ്റിസ് എസ്. മുരളീധറിനെ സ്ഥലംമാറ്റിയുള്ള ഉത്തരവ് ബുധനാഴ്ച അര്‍ദ്ധരാത്രിയോടെ സര്‍ക്കാര്‍ പുറത്തിറക്കി.
