പനാജി :പണ്ടു കാലം മുതല്‍ ഇന്ത്യയുടെ വളര്‍ച്ചയ്ക്കും താഴ്ച്ചയ്ക്കും വേണ്ടി സാക്ഷിയായവരാണ് ഹിന്ദുവെന്ന് ആര്‍എസ്എസ് ജനറല്‍ സെക്രട്ടറി സുരേഷ് ഭയ്യാജി ജോഷി. ഗോവയില്‍ പൊതു ചടങ്ങില്‍ പങ്കെടുത്ത് ഹിന്ദുവില്‍ നിന്നും ഇന്ത്യയെ വേര്‍തിരിക്കാന്‍ സാധിക്കില്ല. വര്‍ഗ്ഗീയവാദികളോ, വിദ്വേഷം ഉയര്‍ത്തുന്നവരോ അല്ല ഹിന്ദുക്കള്‍. അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ആരും മടിക്കേണ്ടതില്ലെന്നും ഭയ്യാജി ജോഷി പറഞ്ഞു. ഹിന്ദുക്കളെ ശക്തരാക്കുക അവരില്‍ അവബോധമുയര്‍ത്തുക എന്നാൽ അത് മറ്റുസമുദായക്കാര്‍ക്കെതിരെ പ്രവര്‍ത്തിക്കുക എന്നല്ല.
