പനാജി: ഗോവയിൽ ചേർന്ന ജിഎസ്ടി കൗൺസിൽ യോഗത്തിൽ ഹോട്ടൽ ജിഎസ്ടി നിരക്കുകൾ കുറക്കാൻ തീരുമാനിച്ചു . എന്നാൽ വാഹന നികുതിയിൽ മാറ്റമുണ്ടാകില്ല. 1000 രൂപ ദിവസ വാടകയുള്ള മുറികൾക്ക് ഇനി മുതൽ നികുതിയുണ്ടാകില്ല. 7500 രൂപയ്ക്ക് മുകളിൽ വാടകയുള്ള മുറികൾക്ക് 28ൽ നിന്ന് 18 ശതമാനമാക്കി നികുതികുറച്ചു. 7500 രൂപയിൽ താഴെയുള്ളവയ്ക്ക് 18ൽ നിന്ന് 12 ശതമാനമാക്കി കുറച്ചു.
