ന്യൂഡൽഹി: ലോകത്തിൽ ഏറ്റവും ചെലവേറിയ പരിപാടിയാണ് അമേരിക്കയിൽ നടത്തുന്ന ഹൗഡി മോദി എന്ന പേരിൽ സംഘടിപ്പിക്കുന്നതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിക്കായി അമേരിക്കൻ മണ്ണിൽ നടത്തുന്ന ഏറ്റവും ചെലവേറിയ പരിപാടിയായ ഹൗഡി മോദി വിപണികളിൽ വൻ ഉയർച്ചയ്ക്ക് കാരണമായി എന്ന് പറഞ്ഞാണ് രാഹുൽ പരിഹസിക്കുന്നത്.
ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടികളിലൊന്നാണ്. എന്നാൽ പ്രിയപ്പെട്ട മോദി ഇന്ത്യയെ നടത്തിയ സാമ്പത്തിക കുഴപ്പത്തിന്റെ യാഥാർത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല'' രാഹുൽ ട്വീറ്റ് ചെയ്തു.
50000 ത്തോളം അമേരിക്കൻ ഇന്ത്യക്കാർ പങ്കെടുക്കുന്ന പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും പങ്കെടുക്കും.