ബ്രസീലിയ: 2020ലെ ഇന്ത്യയുടെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകളില്‍ മുഖ്യ അതിഥിയായി പങ്കെടുക്കാൻ ബ്രസീല്‍ പ്രസിഡന്റ് ഹെയ്ര്‍ ബൊല്‍സൊനാരോ സമ്മതിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ക്ഷണം സ്വീകരിച്ചാണ് ബ്രസീല്‍ പ്രസിഡന്റ് സമ്മതിച്ചത്. 11ാം ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ബ്രസീലിയയില്‍ എത്തിയതിനോടനുബന്ധിച്ചാണ് ഈ വാര്‍ത്തയും പുറത്തുവരുന്നത്. ഇത് രണ്ടാം തവണയാണ് ബ്രിക്‌സില്‍ പങ്കെടുക്കാനായി മോദി ബ്രസീലിലെത്തുന്നത്. കഴിഞ്ഞ ബ്രിക്‌സ് ഉച്ചകോടി ദക്ഷിണാഫ്രിക്കയിലായിരുന്നു.
