നാഗ്പുർ: 2018ല്‍ ഘര്‍വാപസിയിലൂടെ തിരിച് ഹിന്ദുമതത്തിലേക്ക് വന്നത് 25,000 മുസ്ലിങ്ങളും ക്രിസ്ത്യാനികളുമെന്ന് വിഎച്ച്പി നേതാവ് മിലിന്ദ് പരാന്ദെ പറഞ്ഞു. ഹിന്ദുമതത്തില്‍ നിന്ന് ഇതരമതങ്ങളിലേക്ക് പോയവരെ തിരിച്ചു കൊണ്ടു വരാനുള്ള ഘര്‍വാപസി മുന്നേറ്റം രാജ്യത്തുടനീളം നടന്നു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു . മതപരിവര്‍ത്തനം ഒരു ദേശീയ പ്രശ്‌നമാണ്. രാജ്യത്തിനുമേലുള്ള ആക്രമണമാണത്. മാത്രവുമല്ല ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഗൂഢാലോചനയും", വാര്‍ത്താസമ്മേളനത്തില്‍ പരന്ദെ പറഞ്ഞു. മതപരിവര്‍ത്തനം എളുപ്പമല്ലാതാക്കുന്ന ഒരു നിയമനിര്‍മ്മാണം കൊണ്ടുവരണമെന്ന് വിഎച്ച് പി ആവശ്യപ്പെടുന്നുവെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോടായി പറഞ്ഞു.
