ന്യൂദല്‍ഹി:കഴിഞ്ഞ 70 വര്‍ഷമായി കോണ്‍ഗ്രസ്സ് രാജ്യത്തെ നശിപ്പിക്കുകയാണെന്നും, കോണ്‍ഗ്രസിന്റെ മെല്ലെ പോക്ക് നയം രാജ്യത്തിന്റെ വികസനത്തിന് ചേരില്ലെന്നും ലോകസഭയിൽ നരേന്ദ്ര മോഡി. ആറ് മാസത്തിനുള്ളില്‍ തന്നെ അടിക്കുമെന്ന് ഒരു കോണ്‍ഗ്രസ്സ് നേതാവ് പറഞ്ഞിരുന്നു. അടി കൊള്ളാന്‍ താന്‍ തയ്യാറാണ്. അതിനായി തന്റെ ശരീരത്തെ തയ്യാറാക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ഗാന്ധിജി ഞങ്ങളുടെ ജീവിതമാണെന്ന് വ്യക്തമാക്കിയ മോദി പ്രതിപക്ഷത്തിന്റെ തൊഴിലില്ലായ്മ മാത്രം പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ലെന്നും മോദി പറഞ്ഞു.
