ശ്രീനഗർ : 7200 അർധ സൈനികരെ ജമ്മു കാശ്മീരിൽ നിന്ന് അടിയന്തരമായി പിൻവലിക്കാൻ ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടു. 100 പേർ അടങ്ങുന്നതാണ് ഒരു കമ്പനി. 72 കമ്പനി അർധ സൈനികരെയാണ് ആഭ്യന്തര മന്ത്രാലയം പിൻവലിച്ചത്. ആർട്ടിക്കിൾ 370 കാശ്മീരിൽ നിന്ന് പിൻവലിച്ച ഘട്ടത്തിലാണ് ഈ യൂണിറ്റുകളെ കാശ്‌മീർ താഴ്വരകളിലേക്ക് കേന്ദ്ര സർക്കാർ അയച്ചത്.
