താനെ : ഇപ്റ്റ താനെ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ 9 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന നാടക പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ജൂണ്‍ 8 നു രാവിലെ 9 മുതല്‍ വൈകീട്ട് 6 വരെ താനെ വാഗ്ലെ എസ്റ്റേറ്റിലെ ശ്രീനഗറിലുള്ള ശ്രീ നാരായണ ഗുരു സെന്ററില്‍ ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്
നാടക കലയുടെ സംവേദന ക്ഷമത മുതല്‍ നാടകവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളെക്കുറിച്ചും പ്രാഥമികമായ അറിവുകളും വിശദാംശങ്ങളും പങ്കെടുക്കുന്നവര്‍ക്ക് നല്‍കുന്ന വിധത്തിലാണ് ക്യാമ്പ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് സംഘടകര്‍ അറിയിച്ചു .കൂടുതല്‍ വിവരങ്ങള്‍ക്കും രെജിസ്ട്രേഷനും 9819359059 , 98672819981 , 9920549114 , 8879281682 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
