ചിന്താവിഷ്ടയായ സീതയുടെ ശതാബ്ദിയാഘോഷം ചെമ്പൂരില്‍; സുനില്‍ പി. ഇളയിടം മുഖ്യപ്രഭാഷകന്‍  

75 0

മുംബൈ: ശ്രീനാരായണ മന്ദിരസമിതി സാംസ്‌കാരിക വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍  കുമാരനാശാന്റെ ചിന്താവിഷ്ടയായ സീതയുടെ രചനാ ശതാബ്ദി ആഘോഷിക്കും. ആഘോഷത്തിന്റെ ഭാഗമായി മെയ് 12  നു  രാവിലെ 10  മുതല്‍ വൈകിട്ട് 4  വരെ സമിതിയുടെ ചെമ്പൂര്‍ കോംപ്ലക്സിലെ സെമിനാര്‍ ഹാളില്‍ ചിന്താവിഷ്ടയായ സീത ഒരു സ്ത്രീപക്ഷ വായന'  എന്ന വിഷയത്തെ അധീകരിച്ച് സാഹിത്യ സംഗമവും സംവാദവും സംഘടിപ്പിക്കുമെന്ന് ശ്രീനാരായണ മന്ദിരസമിതി സോണല്‍ സെക്രട്ടറി ശ്രീരത്‌നം നാണു, ജനറല്‍ സെക്രട്ടറി സലിംകുമാര്‍ എന്‍എസ് എന്നിവര്‍ അറിയിച്ചു.  പ്രശസ്ത പ്രഭാഷകനും ചിന്തകനുമായ ഡോക്ടര്‍ സുനില്‍ പി. ഇളയിടം മുഖ്യ പ്രഭാഷണം നടത്തും. തുടര്‍ന്ന് മുംബയിലെ എഴുത്തുകാരും സാഹിത്യാസ്വാദകരും   വിഷയത്തെ അധികരിച്ചു സംസാരിക്കും. മാനസി സംവാദം ഉദ്ഘാടനം ചെയ്യും. സി. പി. കൃഷ്ണകുമാര്‍, ടി. എന്‍. ഹരിഹരന്‍ , പ്രിയാ വര്‍ഗീസ് , എന്‍. ശ്രീജിത്ത്, സുരേഷ് വര്‍മ്മ  , ഡോക്ടര്‍ വിവേകാനന്ദന്‍,  സുരേന്ദ്രബാബു, സന്തോഷ് പല്ലശ്ശന, മനോജ് ജോണ്‍, സുരേഷ്‌കണക്കൂര്‍, സിബി സത്യന്‍, അനില്‍പ്രകാശ്, രാജന്‍ ധതാനെപ, രാജലക്ഷ്മി ടീച്ചര്‍, അഡ്വ. പ്രേംലാല്‍ കൃഷ്ണന്‍ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും.

കുമാരനാശാന്റെ കാവ്യാവിഷ്‌കാരങ്ങളില്‍ സ്ത്രീയുടെ ദുരവസ്ഥ വിഷയമായിട്ടുണ്ട്. സ്ത്രീയുടെ ദുരവസ്ഥ കുടില്‍ മുതല്‍ കൊട്ടാരം വരെ ഭിന്നമല്ല. ചിന്താവിഷ്ടയായ സീതയില്‍ കൊട്ടാരത്തിലുള്ള സ്ത്രീയുടെ ദുരവസ്ഥ അവരുടെതന്നെ ചിന്തകളിലൂടെ അവതരിപ്പിക്കുകയാണ്. വ്യത്യസ്ഥമായ ചിന്തകളും കാഴ്ചപ്പാടുകളുമുള്ള വ്യക്തികളെ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു സംവാദമാണ് ശ്രീനാരായണ മന്ദിരസമിതി ലക്ഷ്യമിടുന്നത്.

കേരളത്തിനു പുറത്തുള്ള ഏറ്റവും വലിയ ശ്രീനാരായണപ്രസ്ഥാനം എന്നനിലയിലാണ് ശ്രീനാരായണ മന്ദിരസമിതി അറിയപ്പെടുന്നത്. ഒരു സ്വതന്ത്ര ആത്മീയ സംഘടനയാണ് ശ്രീനാരായണ മന്ദിരസമിതി. വിവിധ ജാതിമതസ്ഥര്‍ അംഗങ്ങളായുള്ള സംഘടനയില്‍ 16000ത്തോളം അംഗങ്ങള്‍ ഉണ്ട്. ചെമ്പൂരില്‍ ഏഴ് ഏക്കറിലായുള്ള എഡ്യുക്കേഷന്‍ കോംപ്ലക്സില്‍ ഏതാണ്ട് ഏഴായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നു. നെരുളില്‍ ഒരു ഇന്റര്‍നാഷണല്‍ സ്റ്റഡി സെന്റര്‍, ഒരു ഇന്‍ര്‍നാഷണല്‍ സ്‌കൂള്‍, താരാപൂരില്‍ ഒരു എഡ്യുക്കേഷന്‍ കോംപ്ലകസ് എന്നിവയാണ് ശ്രീനാരായണ മന്ദിരസമിതിയുടെ പുതിയ പദ്ധതികള്‍. 41 യൂണിറ്റുകളും 24 ഗുരു സെന്ററുകളുമായാണ് ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവര്‍ത്തനം.

Related Post

ഇപ്റ്റ താനെ യുണിറ്റ്  നാടക പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു  

Posted by - May 21, 2019, 10:43 pm IST 0
താനെ : ഇപ്റ്റ  താനെ യൂണിറ്റിന്റെ  ആഭിമുഖ്യത്തില്‍ 9 വയസ്സ് മുതലുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്ന നാടക പഠന ക്യാമ്പ് സംഘടിപ്പിക്കുന്നു .ജൂണ്‍ 8 നു രാവിലെ 9…

Leave a comment