തിണ്ടില്ലം വെള്ളച്ചാട്ടം: മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി  

205 0

വടക്കഞ്ചേരി: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാലക്കുഴി തിണ്ടില്ലം വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തി നടപ്പിലാക്കുന്ന മിനി ജലവൈദ്യുത പദ്ധതിക്കായി ചെക്ക്ഡാം നിര്‍മാണം തുടങ്ങി. തിണ്ടില്ലം വെള്ളച്ചാട്ടത്തിനു മുകള്‍ഭാഗത്ത് തോടിന് കുറുകെയാണ് തടയണ കെട്ടുന്നത്. ഡാം നിര്‍മിക്കുന്ന സ്ഥലത്തെ പാറ പൊട്ടിച്ച് നീക്കി ഡാമിന്റെ അടിത്തറ പണിയാനുള്ള കോണ്‍ക്രീറ്റിങ്ങാണ് ഇപ്പോള്‍ നടക്കുന്നത്. കൊന്നയ്ക്കല്‍കടവില്‍ പവര്‍ ഹൗസിന്റെ ജോലികളും പൈപ്പ് സ്ഥാപിക്കുന്ന ജോലികളും പുരോഗമിക്കുകയാണ്. മഴക്കാലം എത്തുന്നതിന് മുന്‍പ് തടയണ നിര്‍മാണം പരമാവധി നടത്തുകയാണ് അധികൃതരുടെ ലക്ഷ്യം.

പദ്ധതി നിര്‍മാണോദ്ഘാടനം 2017 ഡിസംബറില്‍ വൈദ്യുത മന്ത്രി എം.എം. മണി നിര്‍വഹിച്ച് പണികള്‍ ആരംഭിച്ചെങ്കിലും 2018 ഓഗസ്റ്റില്‍ പ്രളയം വന്നതോടെ പണികള്‍ മുടങ്ങി. എന്നാലിപ്പോള്‍ വീണ്ടും നിര്‍മാണം തുടങ്ങിയതോടെ പദ്ധതി വൈകാതെ നടപ്പിലാകുമെന്ന പ്രതീക്ഷയിലാണ് ജനങ്ങള്‍.
ജില്ലാപഞ്ചായത്ത് എട്ടരയേക്കറോളം ഭൂമിയാണ് പദ്ധതിക്കായി പാലക്കുഴിയില്‍ ഏറ്റെടുത്തിരിക്കുന്നത്. ജൂലൈ മുതല്‍ നവംബര്‍ വരെയാണ് ഇവിടെ വെള്ളം ഉള്ളതെന്നതിനാല്‍ കൂടുതല്‍ ജലം ശേഖരിക്കാന്‍ ചെക്ക് ഡാം 70 മീറ്റര്‍ നീളത്തിലും അഞ്ച് മീറ്റര്‍ ഉയരത്തിലും നിര്‍മിക്കുമെന്ന്  ജില്ലാപഞ്ചായത്ത് പ്രസിഡന്റും, കമ്പനി ചെയര്‍പഴ്‌സനുമായ കെ.ശാന്തകുമാരി പറഞ്ഞു. ഇതിനായി ഡാം ഏരിയ വര്‍ധിപ്പിച്ച് വെള്ളം സംഭരിക്കാനാണ് ഉദ്ദേശിക്കുന്നത്.

Related Post

വാളയാര്‍ ലൈംഗിക പീഡനക്കേസിലെ പ്രതികള്‍  രക്ഷപ്പെട്ടതിനെക്കുറിച്ച് ജുഡീഷ്യല്‍ അന്വേഷണത്തിന് ഉത്തരവ്

Posted by - Nov 21, 2019, 05:10 pm IST 0
തിരുവനന്തപുരം: വാളയാർ  ലൈംഗിക പീഡനക്കേസിലെ പ്രതികൾ രക്ഷപ്പെടാനുണ്ടായ കരണത്തെക്കുറിച് പരിശോധിക്കാന്‍  ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. വിജിലന്‍സ് ട്രൈബ്യൂണല്‍  മുന്‍ ജഡ്ജി എസ്. ഹനീഫയ്ക്കാണ് അന്വേഷണ ചുമതല. ഇന്നു…

മാര്‍ബിള്‍ ഇറക്കുന്നതിനിടെ രണ്ടു തൊഴിലാളികള്‍ മരിച്ചു

Posted by - Nov 12, 2019, 02:02 pm IST 0
പാലക്കാട്: കോട്ടായിയിൽ  ലോറിയില്‍നിന്ന് മാര്‍ബിള്‍ ഇറക്കുന്നതിനിടെ മാര്‍ബിളിനിടയില്‍പ്പെട്ട് രണ്ട് തൊഴിലാളികൾ മരിച്ചു.  ചെറുകുളം സ്വദേശികളായ വിശ്വനാഥന്‍, ശ്രീധരന്‍ എന്നിവരാണ് മരിച്ചത്.  കണ്ടെയ്‌നര്‍ ലോറിയിലെത്തിച്ച മാര്‍ബിള്‍ പുറത്തേക്ക് ഇറക്കാന്‍…

വാളയാർ  സഹോദരിമാര്‍  മരണപ്പെട്ട സംഭവത്തില്‍ നവംബർ അഞ്ചിന് യുഡിഫ് ഹർത്താൽ   

Posted by - Oct 28, 2019, 07:09 pm IST 0
തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ലൈംഗികപീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ്.  നവംബര്‍ അഞ്ചിന് ഹർത്താല്‍  ആഹ്വാനം ചെയ്തു. പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക.…

ചട്ടലംഘനം: പാലക്കാട്ട് ബഹുനിലകെട്ടിടത്തിന്റെ നിര്‍മ്മാണത്തിന് സ്റ്റോപ്പ് മെമ്മോ    

Posted by - May 23, 2019, 09:48 am IST 0
പാലക്കാട്: കെട്ടിട നിര്‍മ്മാണ ചട്ടങ്ങള്‍ ലംഘിച്ച് നവീകരിക്കുന്ന നഗരത്തിലെ സ്വകാര്യവ്യക്തിയുടെ ബഹുനില കെട്ടിടത്തിന് സ്റ്റോപ്പ് മെമ്മോ നല്‍കാന്‍ തീരുമാനം. കോര്‍ട്ട് റോഡില്‍ അര്‍ബന്‍ ബാങ്കിന് മുന്‍വശത്തെ മൂന്നുനില…

Leave a comment