തിരുവനന്തപുരം: വാളയാറില്‍ സഹോദരിമാര്‍ ലൈംഗികപീഡനത്തിന് ഇരയായി മരണപ്പെട്ട സംഭവത്തില്‍ പ്രതിഷേധത്തിന്റെ ഭാഗമായി യുഡിഎഫ്. നവംബര്‍ അഞ്ചിന് ഹർത്താല്‍ ആഹ്വാനം ചെയ്തു. പാലക്കാട് ജില്ലയിലാവും യുഡിഎഫ് ഹര്‍ത്താല്‍ ആചരിക്കുക. ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തിലാണ് ഈ തീരുമാനം എടുത്തത്. അതേസമയം, മന്ത്രി എ.കെ ബാലന്റെ വസതിയിലേക്ക് എബിവിപി നടത്തിയ മാര്‍ച്ചിനു നേരെ പോലീസ് അതിക്രമം അഴിച്ചുവിട്ടു. നിരവധി പേര്‍ക്ക് പരിക്കേറ്റു. വാളയാര്‍ കേസില്‍ ഉന്നതതല അന്വേഷണം വേണമെന്നാവശ്യപ്പെട്ടാണ് നിയമ മന്ത്രി എ.കെ ബാലന്റെ വസതിയിലേ്ക്ക് എബിവിപി മാര്‍ച്ച് നടത്തി. വാളയാര്‍ വിഷയത്തില്‍ പാലക്കാട് എസ്പി ഓഫീസിലേയ്ക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു.
