കേരളത്തിലെ ജനകീയ വിദ്യാഭ്യാസം മറ്റു സംസ്ഥാനങ്ങൾക്ക് മാതൃക: മന്ത്രി രവീന്ദ്രനാഥ്

76 0

ചെങ്ങന്നൂർ: കേരളത്തിലെ ജനകീയ വിദ്യാഭ്യാസ സമ്പ്രദായം മറ്റ് സംസ്ഥാനങ്ങൾക്ക് മാതൃകയാണെന്ന് വിദ്യാഭ്യാസ മന്ത്രി പ്രൊഫ.സി. രവീന്ദ്രനാഥ് പറഞ്ഞു. വെണ്മണി മാർത്തോമ്മാ ഹയർ സെക്കൻഡറി സ്‌കൂളിന്റെ ശതാബ്ദിയാഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു  അദ്ദേഹം. മാനവികത, ആധുനികത, ജനകീയത എന്നിവയിലൂന്നിയ വിദ്യാഭ്യാസമാണ് ഇപ്പോൾ നടപ്പിലാക്കി വരുന്നത്.  ഏറ്റവും പാവപ്പെട്ട വിദ്യാർത്ഥികൾക്കും മെച്ചപ്പെട്ട വിദ്യാഭ്യാസം നൽകുകയാണ് ജനകീയ വിദ്യാഭ്യാസം കൊണ്ട്  ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം  പറഞ്ഞു. ഡോ. ജോസഫ് മാർത്തോമ്മാ മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിച്ചു.  ചാരിറ്റി പ്രവർത്തനങ്ങളുടെ ഉദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവ്വഹിച്ചു. ഹൈടെക് സ്‌കൂൾ കോംപ്‌ളെക്‌സ് മാതൃക സജി ചെറിയാൻ എം.എൽ.എ അനാച്ഛാദനം ചെയ്തു. ലോഗോ പ്രകാശനം വെൻസെക് ചെയർമാൻ കോശി സാമുവേൽ നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി അജിത, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ലെജു കുമാർ,  ഡോ. ജീജാ ഐ.ആർ, സുജാത,ഷാജി ഉമ്മൻ, റോയ് കെ. കോശി, മാത്യു ദാനിയേൽ, പ്രിൻസിപ്പൽ ജിജി മാത്യു സ്‌കറിയ, ഹെഡ്മിസ്ട്രസ് ബിനുമോൾ കോശി മുതലായവർ  പ്രസംഗിച്ചു.

Related Post

മഹാപ്രളയത്തിന്റെ ദുരിതത്തില്‍ നിന്നും ഇനിയും കരകയറാനാവാതെ ആറന്മുള കണ്ണാടി നിര്‍മാണ മേഖല  

Posted by - May 23, 2019, 01:35 pm IST 0
പത്തനംതിട്ട : മഹാപ്രളയം തകര്‍ത്ത ആറന്‍മുള കണ്ണാടി നിര്‍മ്മാണ മേഖല കരകയറാനാവാതെ വലയുന്നു. തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ നേതാക്കള്‍ മല്‍സരിച്ച് ഇവിടെയെത്തി വാഗ്ദാനങ്ങള്‍ ചൊരിഞ്ഞത് മാത്രം ആണ്…

Leave a comment