അടുത്ത നിയമസഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ താഴെയിറക്കാൻ വൻ പദ്ധതികളുമായി രംഗത്തെത്തിയിരിക്കുകയാണ് പ്രശാന്ത് കിഷോർ . ബീഹാറിലെ വികസന മുരടിപ്പിന് കാരണം നിതീഷ് കുമാറാണെന്ന് പറഞ്ഞ പ്രശാന്ത്, 'ബാത്ത് ബീഹാർ കീ' എന്ന പ്രചാരണത്തിന് തുടക്കമിടുകയും ചെയ്തു. നമ്മുടെ സംസ്ഥാനത്തെ മികച്ചതാക്കാൻ നിങ്ങൾ കൂടെനിന്ന് സഹായിക്കണം, വികസന നിരക്കിന്റെ കാര്യത്തിൽ ബീഹാർ മറ്റ് സംസ്ഥാനങ്ങളേക്കാൾ മുൻപന്തിയിലാകണമെന്ന് ആഗ്രഹിക്കുന്നവരെ പ്രചരണത്തിന്റെ ഭാഗമാകാൻ ക്ഷണിക്കുന്നു- പ്രശാന്ത് കിഷോർ പറഞ്ഞു. ജെ.ഡി.യു ഉപാദ്ധ്യാക്ഷൻ കൂടിയായിരുന്ന പ്രശാന്ത് കിഷോറിനെ കഴിഞ്ഞ മാസം ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെ വിമർശിച്ചതിന്റെ പേരിൽ പാർട്ടിയിൽ നിന്നും പുറത്താക്കിയിരുന്നു.
