ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച് കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും കമൽ ട്വീറ്റ് ചെയ്തു.അടുത്ത വർഷം തമിഴ്നാട് ഇലെക്ഷനിൽ ഇത് പിന്തുടരുമെന്നും നമുക്ക് സത്യസന്ധതയിലേക്കും വളർച്ചയിലേക്കും പോകാമെന്നും അദ്ദേഹം ട്വീറ്റിൽ കൂട്ടി ചേർത്തു.
