അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു

160 0

കോണ്‍ഗ്രസിന്റെ രാജ്യസഭ സീറ്റ് കേരള കോണ്‍ഗ്രസിന്​ നല്‍കാനുള്ള നേതൃത്വത്തി​ന്റെ തീരുമാനത്തില്‍ പ്രതിഷേധിച്ച്‌​ അഡ്വ. കെ. ജയന്ത്​ കെ.പി.സി.സി സെക്രട്ടറി സ്​ഥാനം രാജിവെച്ചു. രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയ നടപടിയില്‍ എതിര്‍പ്പ് അറിയിച്ച്‌ ആറ് യുവ എംഎല്‍എമാര്‍ രാഹുല്‍ ഗാന്ധിയ്ക്ക് കത്തയച്ചിരുന്നു. ഹൈബി ഈഡന്‍, വി ടി ബല്‍റാം, റോജി എം ജോണ്‍, ഷാഫി പറമ്ബില്‍, കെ എസ് ശബരി നാഥന്‍, അനില്‍ അക്കര എന്നിവരാണ് കത്തയച്ചത്. 

ഘടകകക്ഷികള്‍ക്കു മുന്നില്‍ മുട്ടിലിഴയുന്ന തീരുമാനമാണ്​ കോണ്‍ഗ്രസ്​ നേതൃത്വം സ്വീകരിക്കുന്നതെന്ന്​ ജയന്ത്​ പറഞ്ഞു. രാജി കെ.പി.സി.സി പ്രസിഡന്‍റിന്​ അയച്ചിട്ടുണ്ട്​. ​എന്നാല്‍ താന്‍ പാര്‍ട്ടിയില്‍ തുടരുമെന്ന്​ അദ്ദേഹം വ്യക്​തമാക്കി. തീരുമാനം അവിശ്വസനീയമാണെന്നും ഇത് കീഴടങ്ങലെന്നും ഷാഫി പറമ്പില്‍ പ്രതികരിച്ചു. തീരുമാനം ആത്മഹത്യാപരമെന്ന് ഹൈബി ഈഡന്‍ എംഎല്‍എയും ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് വി.ടി ബല്‍റാം എം എല്‍എയും പറഞ്ഞു.

Related Post

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

കുമാരി സെൽജയെ ഹരിയാന കോൺഗ്രസ് പ്രസിഡന്റ് ആയി   നിയമിച്ചു

Posted by - Sep 4, 2019, 06:27 pm IST 0
ന്യൂദൽഹി: രാജ്യസഭാ എംപി കുമാരി സെൽജയെ ഹരിയാന സംസ്ഥാന തലവനായി കോൺഗ്രസ് നിയമിച്ചു. മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി (സിഎൽപി) നേതാവും…

രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്   

Posted by - Apr 15, 2019, 04:30 pm IST 0
തിരുവനന്തപുരം: കോണ്‍ഗ്രസ് അധ്യക്ഷനും വയനാട്ടിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ രാഹുല്‍ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇന്ന് കേരളത്തിലെത്തും. വൈകീട്ട് തിരുവനന്തപുരത്തെത്തുന്ന രാഹുൽ നാളെ പൊതു പരിപാടികളിൽ പങ്കെടുക്കും. പത്തനാപുരം, പത്തനംതിട്ട,…

ബിജെപി ജയിക്കാതിരിക്കേണ്ടത് കേരളത്തിന്‍റെ മാനവികതയുടെ ആവശ്യം : യെച്ചൂരി

Posted by - Apr 19, 2019, 07:18 pm IST 0
കോഴിക്കോട്: നരേന്ദ്ര മോദിയെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. അഞ്ച് വർഷത്തെ മോദി ഭരണം ഭരണഘടനയെ തന്നെ അട്ടിമറിക്കുന്ന തരത്തിലായി. മതനിരപേക്ഷ…

മുഖ്യമന്ത്രി സ്ഥാനം തന്നെ വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന  

Posted by - Oct 27, 2019, 11:29 am IST 0
മുംബൈ : മഹാരാഷ്ട്രയിൽ മുഖ്യമന്ത്രി സ്ഥാനം  വേണമെന്ന ആവശ്യത്തിൽ ഉറച്ച് ശിവസേന. ഇക്കാര്യം ബിജെപിയോട് ആവശ്യപ്പെടാനും പാർട്ടി തീരുമാനിച്ചു. പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെയുടെ വസതിയിൽ വെച്ച്…

Leave a comment