മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ മഹാരാഷ്ട്രയില്‍ ലഭിച്ചത്. എന്നാലും അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ നമുക്കായിരിക്കുമെന്നും ശിവസേനയെ ബിജെപിയ്ക്ക് പിന്നില്‍ വലിച്ചിഴയ്ക്കാമെന്ന സ്വപ്നവും തെരഞ്ഞെടുപ്പ് ഫലത്തോടെ തകര്‍ന്നതായി സഞ്ജയ് റാവത്ത് പാര്‍ട്ടി മുഖപത്രമായ സാമ്നയിലെഴുതിയ കോളത്തില്‍ വ്യക്തമാക്കി.
