കോട്ടയം: യുഡിഎഫിന്റെ രാജ്യസഭാ സ്‌ഥാനാര്‍ഥിയായി ജോസ് കെ മാണി എം.പി. മത്സരിക്കും. പാലായില്‍ ചേര്‍ന്ന കേരള കോണ്‍ഗ്രസ് എം സ്‌റ്റിയറിങ് കമ്മറ്റി യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ ദിവസം പാലായില്‍ പാര്‍ട്ടി ചെയര്‍മാന്‍ കെ.എം. മാണിയുടെ വസതിയില്‍ ചേര്‍ന്ന, പാര്‍ട്ടി ഉന്നതാധികാരസമിതി യോഗത്തിലാണ് തീരുമാനം. യോഗത്തിനു മുമ്പ് മാണിയും പാര്‍ട്ടി വര്‍ക്കിങ് ചെയര്‍മാന്‍ പി.ജെ. ജോസഫും നടത്തിയ രഹസ്യചര്‍ച്ചയിലാണ് അന്തിമതീരുമാനമായത്. കെ.എം. മാണിയോ മകന്‍ ജോസ് കെ. മാണിയോ രാജ്യസഭയിലേക്കു മത്സരിക്കണമെന്നായിരുന്നു പാര്‍ട്ടിയിലെ പൊതുനിലപാട്. മുസ്ലിം ലീഗിന്റെ സമ്മര്‍ദത്തിനു വഴങ്ങി രാജ്യസഭാ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)ന് അടിയറവച്ചതിനെതിരേ കോണ്‍ഗ്രസില്‍ വന്‍കലാപം നടക്കുന്നതിനിടെയാണു കേരള കോണ്‍ഗ്രസ് (എം) ഉന്നതാധികാരസമിതി ഇന്നലെ രാത്രി യോഗം ചേര്‍ന്ന് സ്‌ഥാനാര്‍ഥിയെ തീരുമാനിച്ചത്.
