ഡല്‍ഹി ; അമിത് ഷായുടെ ശരീരത്തെ പരിഹസിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍റെ പ്രസ്താവന അപകീർത്തികരമാണെന്ന് കേന്ദ്ര മന്ത്രി അൽഫോൻസ് കണ്ണന്താനം. ഒരാളുടെ ശരീരത്തെ കുറിച്ച് ഇത്തരത്തിൽ പരിഹസിക്കുന്നത് ശരിയല്ല. മാർക്സിസ്റ്റ് പാർട്ടിക്ക് മാത്രമേ ഇത്തരത്തില്‍ അധഃപതിക്കാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു.ജനവികാരം മാനിച്ചില്ലെങ്കില്‍ ജനങ്ങള്‍ സര്‍ക്കാരിനെ വലിച്ച് താഴെയിടുമെന്നാണ് അമിത് ഷാ പറഞ്ഞതെന്ന് കണ്ണന്താനം വ്യക്തമാക്കി.
മറുപടിയായി മറിച്ചിടാന്‍ ആ തടി മതിയാകില്ല, ആ തടിക്ക് വെള്ളം കൂടുതലാണെന്നാണ് മട്ട് കാണുമ്പോള്‍ തോന്നുന്നതെന്ന് പരിഹസിക്കുകയായിരുന്നു മുഖ്യമന്ത്രി. 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്ന ഒരു പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനായ അമിത് ഷായെ ഇത്തരത്തില്‍ പരിഹസിച്ചത് മുഖ്യമന്ത്രിക്ക് ചേര്‍ന്നതല്ലെന്ന് കണ്ണന്താനം പ്രതികരിച്ചു. സർക്കാരിനെ താഴെയിറക്കുമെന്ന് പറയുന്നത് ഒരു രാഷ്ട്രീയ പ്രസ്താവനമാത്രമാണ്. അതിൽ യാതൊരു തെറ്റുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.