അമേഠിയില്‍ സരിതയുടെ പത്രിക സ്വീകരിച്ചു; പച്ചമുളക് ചിഹ്നം  

392 0

അമേഠി: വയനാട്ടിലും, എറണാകുളത്തിലും നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ സരിത എസ് നായരുടെ പത്രിക സ്വീകരിച്ചു. സ്വതന്ത്രയായി മത്സരിക്കുന്ന സരിതയ്ക്ക് പച്ചമുളകാണ് അനുവദിച്ചിരിക്കുന്ന ചിഹ്നം. തിങ്കളാഴ്ചയാണ് അമേഠിയില്‍ തെരഞ്ഞെടുപ്പ്.

രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും, എറണാകുളം ലോക്സഭാ മണ്ഡലത്തിലും സരിയ മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക നല്‍കിയിരുന്നു. എന്നാല്‍ കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാതിരുന്നതോടെ പത്രിക തള്ളുകയായിരുന്നു. തിരുവനന്തപുരം മലയന്‍കീഴ് വിളവൂര്‍ക്കലിലെ വീട്ടുവിലാസത്തിലാണ് അമേഠിയില്‍ സരിത പത്രിക സമര്‍പ്പിച്ചിരിക്കുന്നത്.

Related Post

ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് വി.മുരളീധരന്‍

Posted by - Jan 3, 2019, 01:55 pm IST 0
ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം ശബരിമലയില്‍ ക്ഷേത്രദര്‍ശനം നടത്തിയ സ്ത്രീകള്‍ മാവോയിസ്റ്റുകളാണെന്ന് ബിജെപി നേതാവ് വി.മുരളീധരന്‍. ഇന്നലെ രണ്ട് സ്ത്രീകള്‍ ശബരിമല ക്ഷേത്രത്തില്‍ കയറി. അവര്‍ വിശ്വാസികളല്ല. അവര്‍…

കെ.ബാബുവിന്റെ സെക്രട്ടറിക്കെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്

Posted by - May 27, 2018, 01:14 pm IST 0
കൊച്ചി: അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ. ബാബുവിന്റെ സെക്രട്ടറി നന്ദകുമാറിനെതിരെ വിജിലന്‍സ് റിപ്പോര്‍ട്ട്. അനധികൃത സ്വത്ത് സമ്പാദന കേസില്‍ ബാബുവിനെതിരെ വിജിലന്‍സ് അന്വേഷണം നടന്നുവരികയാണ്.…

എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

Posted by - Dec 24, 2018, 10:36 am IST 0
തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക്…

അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍

Posted by - Jul 10, 2018, 02:17 pm IST 0
കൊച്ചി: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിനെ വധിച്ച കേസിലെ മുഖ്യപ്രതികളായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഇപ്പോഴും ഒളിവില്‍. സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും കൊലപാതകത്തില്‍ നേരിട്ട്…

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം

Posted by - Jul 8, 2018, 10:49 am IST 0
ന്യൂഡല്‍ഹി: മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ഡല്‍ഹിയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്‍.ഡി തിവാരിയുടെ നില അതീവ ഗുരുതരം. സെപ്റ്റംബര്‍ 20 നാണ് 92 കാരനായ…

Leave a comment