അരിയിൽ ഷുക്കൂർ വധക്കേസ്: സഭയിൽ പ്രതിപക്ഷ ബഹളം: സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം

122 0

തിരുവനന്തപുരം: അരിയിൽ ഷുക്കൂർ വധക്കേസിൽ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി. ജയരാജൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവർക്കെതിരെ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചത് അടിയന്തര പ്രമേയമായി നിയമസഭയിൽ അവതരിപ്പിക്കാൻ നോട്ടീസ് നൽകിയത് പരിഗണിക്കാത്തതിൽ സഭയിൽ സ്പീക്കറും, പ്രതിപക്ഷവും തമ്മിൽ വാഗ്വാദം. ജയരാജനെയും, രാജേഷ് എം.എൽ.എയും 32, 33 പ്രതികളായാണ് സി.ബി.ഐ. തലശ്ശേരി കോടതിയിൽ നൽകിയ കുറ്റപത്രത്തിൽ പറയുന്നത്.

സഭയിൽ അംഗങ്ങളായവർ കൊലപാതക കേസിൽ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടതും, രാഷ്ട്രീയ കൊലക്കേസുകളും അതിന്റെ മറ്റു വശങ്ങളും ചർച്ച ചെയ്യണം എന്നതായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. എന്നാൽ കുറ്റപത്രത്തിൽ, സർക്കാരുമായി നേരിട്ട് ബന്ധമിലല്ലാത്തതിനാൽ ചർച്ച ചെയ്യാനാവില്ലയെന്നായിരുന്നു സ്പീക്കർ എടുത്ത നിലപാട്. എന്നാൽ കോടതിയുടെ പരിഗണനിയിലായിരുന്ന വിഷയങ്ങൾ മുൻപും സഭയിൽ ചർച്ചക്ക് വന്നിട്ടുണ്ടെന്നതായിരുന്നു പ്രതിപക്ഷ നേതാവിന്റെ വാദം.

സോളാർ, കടൽക്കൊല കേസ് തുടങ്ങിയവ ചൂണ്ടിക്കാട്ടിയായിരുന്നു വാദം. എന്നിട്ടും സ്പീക്കർ വഴങ്ങിയില്ല. തുടർന്ന്, നടുതളത്തിനടുത്തു വരെ പ്രതിപക്ഷ അംഗങ്ങൾ വന്നു. ഇതോടെ സഭയുടെ നടത്തിപ്പ് സുഗമം ആവാനുള്ള സാധ്യത മങ്ങുകയാണ്.

Related Post

അടുത്ത വർഷം തമിഴ്‌നാട്ടിലും എ എ പി പാത പിന്തുടരും – കമലഹാസൻ

Posted by - Feb 12, 2020, 01:31 pm IST 0
ചെന്നൈ: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിൽ  വിജയം നേടിയ ആംആദ്മി പാർട്ടിയേയും മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെയും അഭിനന്ദിച്ച്  കമല്‍ ഹാസന്‍. പുരോഗമന രാഷ്ട്രീയത്തെ ഡൽഹിയിലെ ജനങ്ങൾ അംഗീകരിച്ചിരിക്കുന്നു എന്നും…

ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു 

Posted by - Mar 7, 2018, 09:51 am IST 0
ത്രിപുരയില്‍ ലെനിൻ പ്രതിമ തകർക്കപ്പെട്ടു  തൃപുരയിൽ ബി ജെ പി അധികാരത്തിൽ വന്നതോടുകൂടി ബിലോണിയയിൽ ലെനിന്റെ പ്രതിമ തകർത്തു.ഇവിടെ സി പി എം പ്രവർത്തകർക്കും അവരുടെ വീടിനുമെതിരെ ആക്രമണം നടക്കുകയാണ്.ത്രിപുരയിൽ…

ചങ്ങന്നൂരിൽ രണ്ടാംഘട്ട പ്രചരണം   

Posted by - Apr 2, 2018, 10:33 am IST 0
തെരഞ്ഞെടുപ്പ് വിജ്ഞാപനം ഉണ്ടാകും മുൻപേ ചെങ്ങന്നൂരിൽ മുന്നണികൾ രണ്ടാം ഘട്ട പ്രചാരണത്തിലേക്ക് നീങ്ങുകയാണ്. ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന ചെങ്ങന്നൂരിൽ മൂന്ന് മുന്നണികളും ശക്തമായ പ്രചാരണവുമായി മുന്നോട്ട്…

ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം

Posted by - Mar 3, 2018, 09:57 am IST 0
ആത്മവിശ്വാസത്തോടെ ബി ജെ പി, തൃപുരയിൽ മാറ്റത്തിനു സാധ്യതയില്ല സി പി എം വിശ്വാസം  ത്രിപുര, നാഗാലാ‌ൻഡ്, മേഖലയാ, എന്നി 3 വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ വോട്ടെണ്ണൽ…

രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും

Posted by - Apr 1, 2019, 04:38 pm IST 0
തിരുവനന്തപുരം: വയനാട് ലോക്‌സഭാമണ്ഡലത്തിൽ മത്സരിക്കുന്ന കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽഗാന്ധി ഏപ്രിൽ നാലിന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. സഹോദരി പ്രിയങ്ക ഗാന്ധിയും രാഹുലിനൊപ്പമെത്തും. സംസ്ഥാന കോൺഗ്രസ് നേതൃത്വത്തെ ഇക്കാര്യം…

Leave a comment