ന്യൂഡല്‍ഹി: മുന്‍ ആം ആദ്മി പാര്‍ട്ടി നേതാവും ചാന്ദ്നി ചൗക്കിലെ എംഎല്‍എയുമായിരുന്ന അല്‍ക്ക ലാംബ കോണ്‍ഗ്രസില്‍ തിരിച്ചെത്തി. പി.സി ചാക്കോയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് പാര്‍ട്ടി ആസ്ഥാനത്ത് അല്‍ക്ക ലാംബക്ക് പാര്‍ട്ടി അംഗത്വം നല്‍കിയത്. അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്ന ലാംബ കോ ണ്‍ഗ്രസില്‍ തിരിച്ചെത്തിയിരിക്കുന്നത്.
