അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍ വന്‍ അഴിച്ചുപണിക്കാണ് കളമൊരുങ്ങുന്നത്.
സോമുവീരരാജു, മുന്‍ മന്ത്രി പി മാണിക്യാല റാവു, കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ കണ്ണ ലക്ഷ്മിനാരായണ, യു പി എ സര്‍ക്കാരില്‍ മന്ത്രിയായിരുന്ന ഡി പുരന്ദരേശ്വരി എന്നിവരിലൊരാള്‍ക്കാവും പുതുതായി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നറുക്കുവീഴുക എന്നാണ് റിപ്പോര്‍ട്ടുകള്‍.