ഇത് കാവൽക്കാരനും അഴിമതിക്കാരനും തമ്മിലുള്ള പോരാട്ടം: മോദി

126 0

മീററ്റ്: ലോക്സഭയിൽ ഏറ്റവും കൂടുതൽ സീറ്റുകളുള്ള ഉത്തർപ്രദേശിൽ നിന്ന് മോദിയുടെ തെരഞ്ഞെടുപ്പ് പര്യടനം തുടങ്ങി. ബിജെപിക്കെതിരെ ഒന്നിച്ച എസ്‍പി-ബിഎസ്‍പി സഖ്യത്തെ കടന്നാക്രമിച്ചും രാഹുൽ ഗാന്ധിയെ കളിയാക്കിയുമായിരുന്നു പര്യടനത്തിലെ മോദിയുടെ ആദ്യപ്രസംഗം. മീററ്റിലെ ആദ്യപരിപാടിയ്ക്ക് ശേഷം ഉത്തർപ്രദേശിലെ രുദ്രാപൂരിലും അഖ്‍നൂറിലുമാണ് മോദിയുടെ തെരഞ്ഞെടുപ്പ് റാലികൾ.

ഇന്ത്യയുടെ എ-സാറ്റ് പരീക്ഷണത്തെ അഭിനന്ദിച്ചും, ഒപ്പം മോദിക്ക് 'ലോകനാടകദിനാശംസകൾ' നേർന്നും ട്വീറ്റ് ചെയ്ത കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയെ മോദി കളിയാക്കി. ''ഇന്ത്യ ബഹിരാകാശരംഗത്തെ വലിയൊരു നേട്ടം സ്വന്തമാക്കി. ഇത് തിരിച്ചറിയുക പോലും ചെയ്യാത്തവരുടെ ബുദ്ധിയിൽത്തന്നെ എനിക്ക് സംശയം തോന്നുകയാണ്. തീയറ്ററിൽ നാടകം കാണുന്നതിന് മുമ്പ് പോയാൽ നമുക്കെന്താണ് കേൾക്കാനാകുക? സെറ്റ് എവിടെ, സെറ്റ് തയ്യാറായോ എന്നൊക്കെയല്ലേ? ഇതും എ-സാറ്റും തമ്മിൽ തിരിച്ചറിയാൻ പോലും ഇവിടെ ചിലർക്ക് കഴിവില്ല'', മോദി പറഞ്ഞു.

രാഹുൽ ഗാന്ധി കളങ്കിതനാണെന്നും മോദി ആരോപിച്ചു. 2019-ൽ ആരെ തെരഞ്ഞെടുക്കണമെന്ന് ഇന്ത്യ തീരുമാനിച്ച് കഴിഞ്ഞു. ബിജെപി അധികാരത്തിൽ വരും, രാഹുലിന്‍റെ 'ചൗകീദാർ' ആരോപണത്തിന് മോദിയുടെ മറുപടി ഇങ്ങനെ: ''ചൗകീദാറും ദാഗ്‍ദാറും (കളങ്കിതൻ) തമ്മിലുള്ള പോരാട്ടമാണ് ഇവിടെ നടക്കുന്നത്. ഇവരിലാരെ വേണമെന്ന് നിങ്ങൾ തന്നെ തീരുമാനിക്കൂ''.

Related Post

മോദിയിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യും; കേജരിവാൾ

Posted by - Apr 15, 2019, 05:12 pm IST 0
ന്യൂഡൽഹി: കോൺഗ്രസുമായി സഖ്യത്തിന് ഇപ്പോഴും തയാറാണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി. മോദി-അമിത് ഷാ ടീമിൽനിന്ന് രാജ്യത്തെ രക്ഷിക്കാൻ എന്തും ചെയ്യുമെന്ന് ആം ആദ്മി പാർട്ടി അധ്യക്ഷനും…

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ്: വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

Posted by - May 31, 2018, 07:54 am IST 0
ചെങ്ങന്നൂര്‍: ചെങ്ങന്നൂരില്‍ വിജയം ഉറപ്പെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി സജി ചെറിയാന്‍. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്, ബിജെപി വോട്ടുകള്‍ തനിക്ക് ലഭിച്ചു. 2006ലെ അബദ്ധം ചെങ്ങന്നൂരില്‍ തിരുത്തുമെന്നും അദ്ദേഹം…

അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ പക്കൽ : സഞ്ജയ് റാവത്   

Posted by - Oct 27, 2019, 05:08 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

ആം ആദ്മി എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു

Posted by - Sep 6, 2019, 12:01 pm IST 0
ആം ആദ്മി പാർട്ടി (എഎപി) എം‌എൽ‌എ അൽക ലാംബ പാർട്ടി വിട്ടു .  ട്വിറ്ററിലൂടെയാണ് അവരുടെ രാജി വാർത്ത പോസ്റ്റ് ചെയ്തത്. “ആം ആദ്മി പാർട്ടിക്ക്“ ഗുഡ്…

Leave a comment