ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരെന്ന് കമല്‍ ഹാസന്‍

206 0

ചെന്നൈ: തമിഴ്നാട്ടില്‍ നടക്കാനിരിക്കുന്ന ഉപതിര‌ഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പൂര്‍ണ സജ്ജരാണെന്ന് മക്കള്‍ നീതി മയ്യം സ്ഥാപകനും നടനുമായ കമല്‍ ഹാസന്‍. ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തിയാലും തമിഴ് നാട്ടിലെ 20 ഇടങ്ങളിലും മത്സരിക്കും. ഞാന്‍ വാഗ്ദാനങ്ങള്‍ നല്‍കുന്നതില്‍ വിശ്വസിക്കുന്നില്ല,​ മറിച്ച്‌ ജനങ്ങളില്‍ നിന്ന് നിര്‍ദ്ദേശങ്ങള്‍ സ്വീകരിക്കുകയാണെന്നും മാദ്ധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ മാസം മദ്രാസ് ഹൈക്കോടതി കൂറുമാറിയതിന് 18 അണ്ണാ ഡി.എം.കെ എം.എല്‍.എമാരെ സ്പിക്കര്‍ അയോഗ്യരാക്കിയത് ശരി വച്ച്‌ ഉത്തരവിറക്കിയിരുന്നു. മുന്‍പ് രണ്ട് എം.എല്‍.എമാരുടെ മരണത്തെ തുടര്‍ന്ന് രണ്ട് മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിയിരുന്നു. അങ്ങനെ ഇരുപത് ഇടങ്ങളില്‍ ഉപതിരഞ്ഞെടുപ്പിനുള്ള വഴി തെളിഞ്ഞു. 

234 അംഗ നിയമസഭയില്‍ ഭരണത്തിലുള്ള അണ്ണാ ഡി.എം.കെയ്ക്ക് ഇപ്പോള്‍ 116 അംഗങ്ങളാണുള്ളത്. 118 ആണ് കേവല ഭൂരിപക്ഷം നേടാനായി വേണ്ടത്. ഇടപ്പാടി പളനിസ്വാമി മുഖ്യമന്ത്രിയായ നടപ്പു സര്‍ക്കാരിനുള്ള കടുത്ത പരിക്ഷണമാകും ഈ ഉപതിരഞ്ഞെടുപ്പ് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍.ഉപതിരഞ്ഞെടുപ്പ് എപ്പോള്‍ നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതു വരെ പ്രഖ്യാപിച്ചിട്ടില്ല. 

ജയലളിതയും കരുണാനിധിയുമില്ലാത്ത രാഷ്ട്രീയ ഗോദ മികച്ച അവസരമായാണ് മറ്റു പാര്‍ട്ടികള്‍ കാണുന്നത്. ഫെബ്രുവരിയിലാണ് കമല്‍ ഹാസന്‍ മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടി തുടങ്ങിയത്. അഴിമതിക്കും നടപ്പു ഡി.എം.കെ സര്‍ക്കാരിനുമെതിരെ കടുത്ത വിമര്‍ശനം അദ്ദേഹം നടത്തിയിരുന്നു. തമിഴ് സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ രാഷ്ട്രീയ പ്രവേശനത്തിന് ശേഷമായിരുന്നു കമല്‍ ഹാസന്റെ രംഗ പ്രവേശം.
 

Related Post

മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു

Posted by - May 29, 2018, 12:38 pm IST 0
ഐസ്വാൾ: മിസോറം ഗവർണറായി കുമ്മനം രാജശേഖരൻ ചുമതലയേറ്റു. മിസോറം തലസ്ഥാനമായ ഐസ്വാളിൽ ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലിക്കൊടുത്തു. ചടങ്ങിന് മുന്നോടിയായി കുമ്മനം രാജശേഖരൻ ഗാർഡ് ഓഫ് ഓണർ…

ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനും പുതിയ മൊബൈല്‍ ആപ്പുമായി കമലഹാസൻ 

Posted by - May 1, 2018, 08:09 am IST 0
ചൈന്ന: ജനങ്ങളുടെ പ്രശ്‌നം അടുത്തറിയാനും, പരിഹരിക്കുന്നതിനുമായി പുതിയ മൊബൈല്‍ ആപ്പുമായി നടനും മക്കള്‍ നീതിമയ്യം നേതാവുമായി കമല്‍ഹാസന്‍. തിങ്കളാഴ്ചയാണ് പുതിയ ആപ്പ് കമല്‍ പുറത്തിറക്കിയത്. അന്തരീക്ഷ മലിനീകരണം,…

വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി: സിപിഎമ്മിലെ ഭിന്നത വീണ്ടും മറനീക്കിപുറത്ത്

Posted by - Apr 17, 2018, 04:23 pm IST 0
തിരുവനന്തപുരം: മതേതര കക്ഷികളുമായി സഖ്യം വേണമെന്ന മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്കാര കമ്മീഷന്‍ ചെയര്‍മാനുമായ വി.എസ്.അച്യുതാനന്ദന്‍റെ നിലപാട് തള്ളി പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ . …

ത്രിപുരയിൽ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി

Posted by - Apr 4, 2019, 10:35 am IST 0
അഗർത്തല: ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽ എത്തി നിൽക്കെ ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടി നൽകി സഖ്യകക്ഷിയായ ഐ.പി.എഫ്.ടി. പാർട്ടിയിൽ നിന്ന് നാന്നൂറോളം പ്രവർത്തകർ കോൺഗ്രസിൽ ചേർന്നു. ദിവസങ്ങൾക്ക് മുമ്പ്…

ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി

Posted by - Jan 19, 2020, 03:44 pm IST 0
ന്യൂഡല്‍ഹി: നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപേ  ഡല്‍ഹിയിലെ ജനങ്ങള്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ മുന്നോട്ടുവെച്ച് ആം ആദ്മി പാര്‍ട്ടി.  സൗജന്യ വൈദ്യുതി, 24 മണിക്കൂര്‍ കുടിവെള്ള ലഭ്യത, എല്ലാ കുട്ടികള്‍ക്കും…

Leave a comment