എക്‌സിറ്റ് പോളുകളില്‍ ആത്മവിശ്വാസം ഇരട്ടിച്ച് ബിജെപി; അത്ഭുതങ്ങളില്‍ പ്രതീക്ഷയര്‍പ്പിച്ച് കോണ്‍ഗ്രസ്; പ്രതിപക്ഷനിരയില്‍ തിരക്കിട്ട കൂടിയാലോചനകള്‍  

158 0

ഡല്‍ഹി: മുന്നൂറില്‍ അധികം സീറ്റുകള്‍ കിട്ടുമെന്ന് ഭൂരിപക്ഷം എക്‌സിറ്റ് പോളുകളും പ്രവചിച്ചതോടെ എന്‍ഡിഎക്യാനിപല്‍ ആത്മവിശ്വാസം ഇരട്ടിച്ചു. അതേസമയം അത്ഭുതം സംഭവിക്കുമെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിന്റെ പ്രതികരണം. എക്‌സിറ്റ് പോളുകള്‍ പുറത്തുവന്നതിന് പിന്നാലെ തിരക്കിട്ട കൂടിയാലോചനകളാണ് പ്രതിപക്ഷനിരയില്‍ നടക്കുന്നത്. നാളെ വിളിച്ചിരുന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗം ഇപ്പോഴത്തെ സാഹചര്യത്തില്‍ വോട്ടെണ്ണല്‍ കഴിഞ്ഞുള്ളദിവസം നടത്താനായി മാറ്റിവെച്ചു.

മായാവതി ഇന്ന് ഡല്‍ഹിയിലെത്തി രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും അടക്കമുള്ള പ്രതിപക്ഷ നേതാക്കളുമായി ചര്‍ച്ച നടത്താന്‍ തീരുമാനിച്ചിരുന്നതാണ്. എക്‌സിറ്റ് പോള്‍ ഫലങ്ങളുടെ പശ്ചാത്തലത്തില്‍ അവര്‍ ഡല്‍ഹി യാത്ര നീട്ടിവച്ചു. ഫലം വരുന്നതിന് മുമ്പ് പ്രതിപക്ഷ നേതൃയോഗം പ്രായോഗികമല്ലെന്ന നിലപാടിലാണ് മായാവതി. എന്‍ഡിഎ സര്‍ക്കാര്‍ തുടരുമെന്ന എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ പ്രതിപക്ഷത്തിന്റെ പ്രതീക്ഷകള്‍ക്ക് മങ്ങലേറ്റിട്ടുണ്ടെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള എല്ലാ സാധ്യതകളും തേടാനാണ് പ്രതിപക്ഷത്തിന്റെ ശ്രമം.

ടിഡിപി അധ്യക്ഷനും ആന്ധ്ര പ്രദേശ് മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവാണ് സര്‍ക്കാര്‍ രൂപീകരണത്തിനുള്ള കരുനീക്കങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ചുക്കാന്‍ പിടിക്കുന്നത്. മായാവതിയുമായി നായിഡു വീണ്ടും കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും ഈ ഘട്ടത്തില്‍ അവര്‍ ചര്‍ച്ചക്ക് തയ്യാറല്ലെന്നാണ് അറിയിച്ചത്. പ്രതിപക്ഷ നിരയിലെ നേതാക്കളെ പ്രത്യേകം പ്രത്യേകം കണ്ട് ബിജെപിക്ക് എതിരായ ബദല്‍ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമങ്ങളാണ് ചന്ദ്രബാബു നായിഡു നടത്തുന്നത്.

കഴിഞ്ഞ കുറേ ദിവസങ്ങളായി ചന്ദ്രബാബു നായിഡു ദില്ലി ക്യാമ്പ് ചെയ്ത് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുകയാണ്. ചന്ദ്രബാബു നായിഡു കഴിഞ്ഞ ദിവസം ലക്‌നൗവിലെത്തി ബിഎസ്പി അധ്യക്ഷ മായാവതിയുമായും എസ്പി അധ്യക്ഷ അഖിലേഷ് യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. രാഹുല്‍ ഗാന്ധിയെ കണ്ടതിന് ശേഷമാണ് ചന്ദ്രബാബു നായിഡു മഹാസഖ്യത്തിലെ ഇരുനേതാക്കളേയും കണ്ടത്. ഉത്തര്‍ പ്രദേശില്‍ എസ്പി ബിഎസ്പി സഖ്യം പിടിക്കുന്ന സീറ്റുകളിലാണ് പ്രതിപക്ഷത്തിന്റെ പ്രധാന പ്രതീക്ഷ. തുടര്‍ന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, എന്‍ സി പി ജനറല്‍ സെക്രട്ടറി ശരത് പവാര്‍, ലോക് താന്ത്രിക് ജനതാദള്‍ ശരദ് യാദവ്, ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാള്‍ എന്നിവരുമായും ചന്ദ്രബാബു നായിഡു പലവവട്ടം കൂടിയാലോചനകള്‍ നടത്തി.

ഇന്ന് മമതാ ബാനര്‍ജിയെ കാണാന്‍ ചന്ദ്രബാബു നായിഡു കൊല്‍ക്കത്തയിലേക്ക് പോകും. എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ നരേന്ദ്രമോദിയുടെ തന്ത്രമാണെന്ന പ്രതികരണം ആദ്യം നടത്തിയത് മമതാ ബാനര്‍ജിയാണ്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമം കാട്ടാനുള്ള വഴിയായി മോദി എക്‌സിറ്റ് പോളുകളെ ഉപയോഗിക്കുകയാണെന്നും മമതാ ബാനര്‍ജി ആരോപിച്ചു. ഫലം എന്തായാലും ഒറ്റക്കെട്ടായി നില്‍ക്കണമെന്ന സന്ദേശവും ചന്ദ്രബാബു നായിഡു പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് നല്‍കുന്നുണ്ട്.  ആന്ധ്രാ പ്രദേശിലെ സര്‍വേ ഫലങ്ങള്‍ ചൂണ്ടിക്കാട്ടി ടിഡിപി വലിയ നേട്ടമുണ്ടാക്കാന്‍ പോകുന്നു എന്ന സൂചനയും ചന്ദ്രബാബു നായിഡു നല്‍കുന്നുണ്ട്.

Related Post

ക്രിസോസ്റ്റം തിരുമേനിക്ക് ഉപരാഷ്ട്രപതി ഇന്ന് ആദരമർപ്പിക്കും 

Posted by - Apr 30, 2018, 09:03 am IST 0
തിരുവല്ലയിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കാൻ കൊച്ചിയിൽ എത്തിയ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ഇന്ന് ഫിലിപ്പോസ് മാർ ക്രിസോസ്റ്റം മാർത്തോമ്മാ വലിയ മെത്രാപ്പോലിത്തയെ ആദരിക്കും  നാവികസേനയുടെ വിമാനത്താവളത്തിൽ പ്രത്യേക…

കുമ്മനത്തിന്റെ പകരക്കാരനെ ഉടന്‍ പ്രഖ്യാപിക്കും 

Posted by - May 26, 2018, 10:48 am IST 0
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരനെ മിസ്സോറാം ഗവര്‍ണറായി നിയമിച്ചതോടെ കേരളത്തിലെ ബിജെപിയുടെ അധ്യക്ഷസ്ഥാനത്തേക്ക് ആരെത്തും എന്നതിനെ ചൊല്ലി ചര്‍ച്ചകള്‍ സജീവമായി. നിലവിലെ മിസ്സോറാം ഗവര്‍ണര്‍…

രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടൻ 

Posted by - Mar 30, 2019, 12:43 pm IST 0
ദില്ലി: രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന കാര്യത്തിൽ തീരുമാനം ഉടനുണ്ടാവും. വയനാട് സീറ്റിന്റെ കാര്യത്തിൽ നിലനിൽക്കുന്ന അനിശ്ചിതത്വം വലിയ അസംതൃപ്തിയിലേക്ക് വഴിമാറിയ സാഹചര്യത്തിലാണ് രണ്ടിലൊരു തീരുമാനം അധികം വൈകില്ലെന്ന…

കേരളം ജനവിധിയെഴുതുന്നു

Posted by - Apr 23, 2019, 01:02 pm IST 0
സംസ്ഥാനത്ത് വോട്ടെടുപ്പ് തുടങ്ങി. ആറ് മണിയോടെ മിക്ക ബൂത്തുകളിലും മോക് പോളിംഗ് തുടങ്ങി.അതോടൊപ്പം നിരവധി ഇടങ്ങളിലും വോട്ടിംഗ് യന്ത്രങ്ങളിൽ തകരാർ കണ്ടെത്തി.  ആദ്യ മണിക്കൂറുകളിൽ കനത്ത പോളിംഗ്…

ഇതര മതത്തിൽനിന്ന് വിവാഹം: യൂത്ത് കോൺഗ്രസ് നേതാവിനെ പുറത്താക്കി

Posted by - Apr 28, 2018, 08:18 am IST 0
തൃശൂർ : ഇതര മതത്തിൽനിന്ന് വിവാഹം ചെയ്ത യൂത്ത്  കോൺഗ്രസ് നേതാവിനെ കോൺഗ്രസ് മണ്ഡലം വാട്ട്സാപ്  ഗ്രൂപ്പിൽനിന്ന് പുറത്താക്കി. ചേർപ്പ് ബ്ലോക്ക് ജനറൽ സെക്രട്ടറിയും ചേർപ്പ് മണ്ഡലത്തിലെ…

Leave a comment