ന്യൂഡല്‍ഹി: എക്‌സിറ്റ് പോളുകളുടെ റിസൾട്ട് എന്തായാലും ഡല്‍ഹിയില്‍ പാര്‍ട്ടി വിജയം നേടുമെന്ന് ബിജെപി. പൗരത്വ ഭേദഗതിയടക്കമുള്ള വിഷയങ്ങളുയര്‍ത്തി ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രയോഗിച്ച തന്ത്രങ്ങള്‍ വിജയം നല്‍കുമെന്ന് ഉറപ്പാണെന്ന് ബിജെപി നേതാക്കൾ പറഞ്ഞു . എക്‌സിറ്റ് പോളുകള്‍ അല്ല യഥാര്‍ത്ഥ പോള്‍ എന്നാണ് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷം അമിത് ഷാ പറഞ്ഞത്.
