എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി

276 0

തിരുവനന്തപുരം: എന്‍എസ്‌എസിനെതിരെ വീണ്ടും കോടിയേരി ബാലകൃഷ്ണന്‍ രംഗത്ത്. സുകുമാരന്‍ നായരുടെ അതേ രീതിയില്‍ മറുപടി പറയാന്‍ അറിയാമെന്നും എന്നാല്‍ അതിനുള്ള അവസരം ഇതല്ലെന്നുമാണ് കോടിയേരി പറഞ്ഞത്.കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ധാര്‍ഷ്ട്യമാണെന്ന് സുകുമാരന്‍ നായര്‍ പറഞ്ഞത് പോലെ, അത്തരം വാക്കുകള്‍ ഉപയോഗിക്കാന്‍ ഞങ്ങള്‍ക്ക് അറിയാഞ്ഞിട്ടില്ല.

അത് അതിന്റേതായ സമയങ്ങളിലേ ഉപയോഗിക്കുവെന്നും കോടിയേരി പറഞ്ഞു. സിപിഎം സംസ്ഥാന സമിതി യോഗത്തിന് ശേഷം വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലായിരുന്നു കോടിയേരിയുടെ പ്രതികരണം.

വനിതാ മതില്‍ വിഷയത്തില്‍ എന്‍എസ്‌എസും സര്‍ക്കാറും കൊമ്ബു കോര്‍ക്കുന്നതിനിടെയാണ് കോടിയേരി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, ജനുവരി ഒന്നിന് സര്‍ക്കാര്‍ സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന വനിതാ മതിലില്‍ സമൂഹത്തിന്റെ വ്യത്യസ്ത തുറകളില്‍പ്പെട്ട സ്ത്രീകള്‍ പങ്കെടുക്കുമെന്ന കാര്യവും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞിരുന്നു.

Related Post

ശ്രീജിത്തിന്റെ മരണത്തില്‍ സി.പി.എമ്മിന് പങ്ക് : എം.എം ഹസന്‍

Posted by - Apr 30, 2018, 02:50 pm IST 0
ന്യൂഡല്‍ഹി: വരാപ്പുഴയിലെ ശ്രീജിത്ത് എന്ന യുവാവ് പൊലീസ് കസ്റ്റഡിയില്‍ മരിക്കാനിടയായതില്‍ സി.പി.എമ്മിന് പങ്കുണ്ടെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം ഹസന്‍ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം നേതാക്കള്‍ക്കും…

കേന്ദ്രമന്ത്രി അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് അജ്ഞാതന്റെ വധഭീഷണി സന്ദേശം

Posted by - Apr 23, 2018, 11:44 am IST 0
ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍…

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം മാറണം : പിണറായി വിജയന്‍

Posted by - May 1, 2018, 08:17 am IST 0
തിരുവനന്തപുരം: വികസനവും മുന്നേറ്റവും പാപമാണെന്ന മനോഭാവം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  വികസനത്തിനൊപ്പം വരുന്ന തൊഴിലവസരങ്ങള്‍ അവരുടെ ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തും.…

അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങളുടെ പക്കൽ : സഞ്ജയ് റാവത്   

Posted by - Oct 27, 2019, 05:08 pm IST 0
മുംബൈ: മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന ആവശ്യത്തിന് പിന്നാലെ അധികാരത്തിന്റെ റിമോട്ട് കണ്‍ട്രോള്‍ തങ്ങള്‍ക്കായിരിക്കുമെന്ന് മുതിര്‍ന്ന ശിവസേന നേതാവ് സഞ്ജയ് റാവത്ത്. 56 സീറ്റുകളാണ് ശിവസേനയ്ക്ക് ഇത്തവണ…

Leave a comment