തിരുവനന്തപുരം: ശബരിമല വിഷയം ഉന്നയിച്ച് എട്ട് ദിവസമായി നിരാഹാര സമരം ചെയ്യുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണനെ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമാണെന്നും രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറഞ്ഞിട്ടുണ്ടെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കിയതോടെ പോലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലെത്തിക്കുകയായിരുന്നു.
