ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിച്ചില്ല: കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകുന്നു

302 0

കൊച്ചി: കെ.മുരളീധരന്റെ നേതൃത്വത്തോടെ കോണ്‍ഗ്രസ്സില്‍ പുതിയ ഗ്രൂപ്പിന് തുടക്കമാകാന്‍ ഒരുങ്ങുന്നു. ഡിഐസിയില്‍ നിന്ന് തിരികെ കോണ്‍ഗ്രസ്സിലെത്തിയിട്ടും അര്‍ഹിച്ച സ്ഥാനം പാര്‍ട്ടിയില്‍ ലഭിക്കാത്തതിനാലാണ് കെ കരുണാകരന്‍ അനുകൂലികള്‍ ഇത്തരത്തില്‍ ഒരു നിലപാട് എടുക്കാന്‍ ഒരുങ്ങുന്നത്. രമേശ് ചെന്നിത്തല നേതൃത്വം നല്‍കുന്ന വിശാല ഐ ഗ്രൂപ്പില്‍ അര്‍ഹിച്ച പരിഗണന ലഭിക്കാത്തതില്‍ അസ്വസ്ഥരായി കൊച്ചിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതാക്കളാണ് കഴിഞ്ഞ ദിവസം രഹസ്യ യോഗം നടത്തിയത്. 

കെ.കരുണാകരന്‍ സ്റ്റഡി സെന്റര്‍ എന്ന പേരിലാണ് ഇവര്‍ ജില്ലാ തലങ്ങളില്‍ ഒത്തുകൂടുന്നത്. ഡിഐസി (കെ) എന്ന പേരില്‍ കെ.കരുണാകരന്‍ പുതിയ പാര്‍ട്ടി രൂപീകരിച്ചപ്പോള്‍ അദ്ദേഹത്തിനൊപ്പം പാര്‍ട്ടിയില്‍ നിന്നു പുറത്തു പോവുകയും പിന്നീട് കോണ്‍ഗ്രസ്സില്‍ തിരിച്ചെത്തി ഐ ഗ്രൂപ്പിന്റെ ഭാഗമാവുകയും ചെയ്തവരാണ് ഇവര്‍. കെ.മുരളീധരനെ മുന്നില്‍ നിര്‍ത്തി പുതിയ ഗ്രൂപ്പ് രൂപീകരണം ഉള്‍പ്പെടെ ആലോചിക്കുന്നതിന്റെ ഭാഗമായാണ് യോഗം ചേര്‍ന്നിരിക്കുന്നത്.
 

Related Post

ശബരിമല കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥിക്ക്  ജാമ്യം

Posted by - Apr 11, 2019, 04:03 pm IST 0
പത്തനംതിട്ട: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട കേസിൽ കോഴിക്കോട്ടെ എൻഡിഎ സ്ഥാനാർഥി പ്രകാശ് ബാബുവിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്.  രണ്ട് ലക്ഷം രൂപയുടെയും രണ്ടാളുടെ ജാമ്യത്തിലുമാണ്…

ആന്ധ്രപ്രദേശ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു

Posted by - Apr 17, 2018, 02:09 pm IST 0
അമരാവതി: ആന്ധ്രപ്രദേശിലെ ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ ഹരിബാബു രാജിവെച്ചു. ടി ഡി പി എന്‍ ഡി എ സഖ്യംവിട്ട പശ്ചാത്തലത്തില്‍ പാര്‍ട്ടി നേതൃത്വത്തില്‍…

കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി

Posted by - Nov 26, 2018, 12:41 pm IST 0
തിരുവനന്തപുരം: നിയുക്ത മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും മാത്യു ടി. തോമസും കൂടിക്കാഴ്ച നടത്തി. മാത്യു ടി. തോമസ് മന്ത്രിസ്ഥാനം രാജിവച്ചതിന് പിന്നാലെയാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്. തിരുവനന്തപുരം തൈക്കാട്…

കര്‍ണാടകയില്‍ സര്‍ക്കാരുണ്ടാക്കാന്‍ ബിജെപിക്കൊപ്പം നില്‍ക്കുമോ? തീരുമാനവുമായി കുമാരസ്വാമി

Posted by - May 16, 2018, 01:16 pm IST 0
ബംഗളൂരു: ബിജെപി യുമായി സഖ്യത്തിനില്ലെന്നും കര്‍ണാടകയില്‍ സര്‍ക്കാര്‍ ഉണ്ടാക്കാമെന്നത് മോദിയുടെ വ്യാമോഹമാണെന്ന്  എച്ച് ഡി   കുമാരസ്വാമി.ബിജെപി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുകയാണെന്നും ജെഡിഎസ്സിലെ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും എല്ലാ…

രാഹുല്‍ വയനാടിനെ വെടിയില്ല; അമേഠിയെ കൈവിടില്ല  

Posted by - May 1, 2019, 10:30 pm IST 0
അമേഠിക്കു പുറമേ കേരളത്തിലെ വയനാട്ടില്‍കൂടി മത്സരിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തീരുമാനിച്ചതോടെ അദ്ദേഹം ഏത് മണ്ഡലം നിലനിര്‍ത്തുമെന്ന ചോദ്യം ആ സേതു ഹിമാചലം ശക്തമായി ചോദിച്ചു…

Leave a comment