കന്നഡനാട് ബിജെപി ഭരിക്കുമോ? കോണ്‍ഗ്രസിന് തിരിച്ചടി

206 0

ബംഗളുരു: നിര്‍ണായകമായ കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് മുന്‍തൂക്കം. കോണ്‍ഗ്രസിന് തിരിച്ചടി. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ബി ജെ പി 111, കോണ്‍ഗ്രസ് 61 എന്നിങ്ങനെയാണ് ലീഡ് നില. വോട്ടെണ്ണല്‍ ഒന്നര മണിക്കൂര്‍ കഴിയുമ്പോള്‍ ബിജെപിയുടെ ലീഡ് നൂറ് കടന്നിരിക്കുകയാണ്. കോണ്‍ഗ്രസിന് വന്‍ തിരിച്ചടിയാണ് നേരിടേണ്ടി വന്നിരിക്കുന്നത്. 2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ചൂണ്ടുപലകയായി കണ്ടിരുന്ന കര്‍ണാടക തെരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കഴിഞ്ഞാല്‍ ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ബിജെപിക്ക് സാധിക്കും. 

അതേ സമയം ഇവിടെ ജെ ഡി എസ് നിര്‍ണായക കക്ഷിയായി മാറാനുള്ള സാഹചര്യവും നില നിലനില്‍ക്കുന്നു. വോട്ടെണ്ണല്‍ ആരംഭിച്ച സമയം കോണ്‍ഗ്രസ് മുന്നേറിയിരുന്നെങ്കിലും പിന്നീട് ബി ജെ പി മുന്നേറുകയായിരുന്നു. എന്നാല്‍ പിന്നീട് ഇരു കൂട്ടരും ഒപ്പത്തിനൊപ്പം മുന്നേറുന്ന കാഴിച്ചയാണ് കാണാന്‍ സാധിച്ചതെങ്കിലും പിന്നീട് ബി ജെ പി വന്‍ കുതിച്ചുചാട്ടം നടത്തുകയായിരുന്നു. 222 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. ത്രികോണ മത്സരമാണെങ്കിലും ശക്തമായ പോരാട്ടം കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ്. ദക്ഷിണേന്ത്യയില്‍ ബി.ജെ.പി.യുടെയും കോണ്‍ഗ്രസിന്‍റെയും ഭാവി നിര്‍ണയിക്കുന്ന തിരഞ്ഞെടുപ്പ് എന്ന നിലയില്‍ നിര്‍ണായക ഫലമാണ് വരാനിരിക്കുന്നത്.  

1952-ന് ശേഷം ഏറ്റവും ഉയര്‍ന്ന പോളിങ്ങാണ് ഇത്തവണ നടന്നത്. 72.13 ശതമാനം. എക്സിറ്റ് പോളുകളില്‍ ആറെണ്ണം ബി.ജെ.പി.ക്കും മൂന്നെണ്ണം കോണ്‍ഗ്രസിനും മുന്‍തൂക്കം പ്രവചിച്ചിട്ടുണ്ട്. അധികാരം നിലനിര്‍ത്താനായില്ലെങ്കില്‍ കോണ്‍ഗ്രസ് പഞ്ചാബിലും പുതുച്ചേരിയിലുമായി ഒതുങ്ങും. കോണ്‍ഗ്രസ് വിജയിച്ചാല്‍ 1985-നുശേഷം ആദ്യമായി ഒരേ പാര്‍ട്ടി തുടര്‍ച്ചയായി രണ്ടുവട്ടം അധികാരത്തിലെത്തും. 1985-ല്‍ രാമകൃഷ്ണ ഹെഗ്ഡെയുടെ നേതൃത്വത്തില്‍ ജനതാദള്‍ ആണ് ഇത്തരത്തില്‍ രണ്ടുവട്ടം അധികാരത്തിലെത്തിയത്.

Related Post

ശബരിമല മുഖ്യ പ്രചാരണ വിഷയമാക്കാൻ ബിജെപി

Posted by - Apr 13, 2019, 05:06 pm IST 0
കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി ഉന്നയിക്കാന്‍ സംസ്ഥാന ബിജെപി നേതൃത്വം തീരുമാനിച്ചു. കേരളം പോളിംഗ് ബൂത്തിലെത്താന്‍ പത്ത് ദിവസം മാത്രം ശേഷിക്കേ ശബരിമല വിഷയം ശക്തമായി…

തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ് 

Posted by - Apr 5, 2018, 09:48 am IST 0
തമിഴ് നാട്ടിൽ ഇന്ന് പ്രതിപക്ഷ പാർട്ടിയുടെ ബന്ദ്  ഡി.എം.കെ, എ.ഡി.എം.കെ,  സി. പി.ഐ, സി.പി.ഐ.എം തുടങ്ങിയ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിൽ കാവേരി മാനേജ്‍മെന്റ് രൂപീകരണത്തിൽ പ്രതിഷേധിച്ച് ഇന്ന് തമിഴ്…

പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത 

Posted by - Mar 18, 2018, 08:14 am IST 0
പി. ജയരാജനെതിരെ വധശ്രമത്തിന് സാധ്യത  സിപിഐ എം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജനെ വധിക്കാൻ ശ്രമമെന്ന് പോലീസ് റിപ്പോർട്ട്. ഇതിനായി ആർ. എസ്.എസ് പ്രഫഷണൽ ഗുണ്ടാ…

യുഡിഎഫില്‍ തര്‍ക്കം തുടരുന്നു; കടുംപിടുത്തവുമായി ജോസഫ്; വിട്ടുവീഴ്ചയില്ലാതെ കോണ്‍ഗ്രസ്  

Posted by - Mar 3, 2021, 10:37 am IST 0
തിരുവനന്തപുരം: സീറ്റ് വീതം വെയ്ക്കുന്നതിനെച്ചൊല്ലി യുഡിഎഫില്‍ കോണ്‍ഗ്രസും കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗവും തമ്മിലുള്ള തര്‍ക്കം തുടരുന്നു.പന്ത്രണ്ട് സീറ്റ് വേണമെന്ന നിലപാടില്‍ ഉറച്ച് ജോസഫ് വിഭാഗം. കോട്ടയം…

ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക്​ വെട്ടേറ്റു

Posted by - May 14, 2018, 08:19 am IST 0
കോട്ടയം: കോട്ടയത്ത്​ പൊന്‍കുന്നം ചിറക്കടവില്‍ ഡി.വൈ.എഫ്​.​ഐ പ്രവര്‍ത്തകര്‍ക്ക് വേട്ടേറ്റു. വിഷ്ണു രാജ്, രഞ്ജിത്ത്, സാജന്‍ എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഞായറാഴ്​ച രാത്രിയാണ്​ സംഭവം.  രാത്രിയില്‍ വിഷ്ണുവി​​ന്റെ ഭാര്യവീട്ടിലേക്ക് കാറില്‍…

Leave a comment