ബംഗളുരു: കര്‍ണാടകയില്‍ വീണ്ടും മുഖ്യമന്ത്രി സ്ഥാനത്ത് എത്താന്‍ സാധിക്കുമെന്ന് വിശ്വാസത്തിലാണ് സിദ്ധരാമയ്യ. കോണ്‍ഗ്രസ് 130 സീറ്റുകള്‍ക്ക് വിജയിക്കും എന്നും വീണ്ടും അധികാരത്തില്‍ ഏറുമെന്നുമാണ് തെരഞ്ഞെടുപ്പ് ചൂട് അടുത്തതോടെ സിദ്ധരാമയ്യ പറഞ്ഞിരിക്കുന്നത്. വീണ്ടും താന്‍ മുഖ്യമന്ത്രിയാകുമെന്നും തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ അദ്ദേഹം പറഞ്ഞു. ബദാമിയില്‍ ആര് വേണമെങ്കിലും തനിക്കെതിരെ മത്സരിച്ചോട്ടെ. ആര് മത്സരിച്ചാലും ഞാന്‍ അതിനെ കണക്കിലെടുക്കുന്നില്ല.
ജനങ്ങളാണ് കാര്യങ്ങള്‍ തീരുമാനിക്കേണ്ട്. കോണ്‍ഗ്രസ് വീണ്ടും അധികാരത്തില്‍ ഏറുമെന്നും താന്‍ വീണ്ടും മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ പറഞ്ഞു.കര്‍ണാടകയുടെ തെക്ക് ഭാഗങ്ങളിലെ ഏഴ് ജില്ലകളില്‍ ജനതാദള്ളും കോണ്‍ഗ്രസും തമ്മിലുമാണ് മത്സരം. കര്‍ണാടകയില്‍ 150 സീറ്റില്‍ വിജയിക്കും എന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ബിഎസ് യെദ്യൂരപ്പയുടെ പ്രതീക്ഷ എന്നും സിദ്ധരാമയ്യ പറഞ്ഞു.
ത്രികോണ മത്സരമാണെന്ന് തോന്നുമെങ്കിലും കര്‍ണാടകയില്‍ ബിജെപിയും കോണ്‍ഗ്രസും തമ്മിലാണ് പ്രധാന മത്സരം. മൈസുരുവിലെ ചാമുണ്ഡേശ്വരിക്ക് പുറമെയാണ് ബദാമിയിലും സിദ്ധരാമയ്യ മത്സരത്തിനിറങ്ങുന്നത്. ഇത് പരാജയ ഭീതി മൂലമാണെന്ന് ബിജെപി ആരോപിച്ചിരുന്നു. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആവശ്യപ്പെട്ടാല്‍ സിദ്ധരാമയ്യക്കെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന് ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായ ബിഎസ് യെദ്യൂരപ്പ പറഞ്ഞിരുന്നു.