കര്‍ണാടകയില്‍ പൂഴിക്കടകനുമായി കുമാരസ്വാമിയും കോണ്‍ഗ്രസും; മന്ത്രിമാര്‍ രാജിവെച്ചു; വിമതരെ മന്ത്രിസഭയിലെടുക്കും

281 0

ബെംഗളുരു: ആഭ്യന്തരകലഹം അതിന്റെ മൂര്‍ദ്ധന്യാവസ്ഥയിലെത്തിയതോടെ സര്‍ക്കാര്‍ താഴെ വീഴാതിരിക്കാന്‍ പൂഴിക്കടകന്‍ പയറ്റുമായി കോണ്‍ഗ്രസ് – ജെഡിഎസ് നേതൃത്വം. രാജി വച്ച വിമത എംഎല്‍എമാര്‍ക്ക് മന്ത്രിപദവി നല്‍കാന്‍ കര്‍ണാടകത്തില്‍ മുഖ്യമന്ത്രിയൊഴികെ മറ്റെല്ലാ മന്ത്രിമാരും രാജി നല്‍കി. സ്വതന്ത്രനായ മന്ത്രി എച്ച് നാഗേഷ് രാജി വച്ച് ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചതിന് തൊട്ടു പിന്നാലെയാണ് മന്ത്രിമാരുടെ കൂട്ട രാജി. കര്‍ണാടക സര്‍ക്കാര്‍ താഴെ വീഴില്ലെന്ന് മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പറഞ്ഞു. മന്ത്രിമാരെല്ലാം രാജി വച്ചെന്നും ഉടന്‍ മന്ത്രിസഭാ പുനഃസംഘടനയുണ്ടാകുമെന്നും മുഖ്യമന്ത്രി കുമാരസ്വാമി ട്വീറ്റ് ചെയ്തു:

ആദ്യം രാജി പ്രഖ്യാപിച്ചത് കോണ്‍ഗ്രസ് മന്ത്രിമാരാണ്. 21 കോണ്‍ഗ്രസ് മന്ത്രിമാര്‍ കൂട്ടത്തോടെ രാജി വച്ചു. പിന്നാലെ ജെഡിഎസ് മന്ത്രിമാരും രാജി പ്രഖ്യാപിച്ചു. വിമത കോണ്‍ഗ്രസ് എംഎല്‍എ രാമലിംഗ റെഡ്ഡിയുള്‍പ്പടെയുള്ളവരുമായി മുഖ്യമന്ത്രി തന്നെ നേരിട്ട് കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടുതല്‍ പേരെ ബിജെപി സ്വന്തം പാളയത്തിലേക്ക് വലിക്കാതിരിക്കാന്‍ ജെഡിഎസ് എംഎല്‍എമാരെ കൂര്‍ഗിലെ പാഡിംഗ്ടണ്‍ റിസോര്‍ട്ടിലേക്ക് മാറ്റാനൊരുങ്ങുകയാണ് നേതൃത്വമിപ്പോള്‍.

മുള്‍ബാഗല്‍ എംഎല്‍എയായ എച്ച് നാഗേഷ് സര്‍ക്കാര്‍ രൂപീകരണസമയത്ത് കോണ്‍ഗ്രസിനാണ് പിന്തുണ പ്രഖ്യാപിച്ചത്. പിന്നെ കഴിഞ്ഞ ഡിസംബറില്‍ കളം മാറിച്ചവിട്ടി ബിജെപിക്കൊപ്പം പോവുകയാണെന്ന് പ്രഖ്യാപിച്ചു. അപ്പോള്‍ ജെഡിഎസ് ഇടപെട്ട് അനുനയനീക്കത്തിലൂടെ മന്ത്രിസ്ഥാനം നല്‍കിയാണ് നാഗേഷിനെ ഒപ്പം പിടിച്ചു നിര്‍ത്തിയത്. രാജി വച്ചതിന് പിന്നാലെ നാഗേഷ് മുംബൈയിലേക്ക് പോയി. എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരും മുംബൈയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലിലാണ് തങ്ങുന്നത്.

ഈ രാജിക്കത്തുകളെല്ലാം അംഗീകരിക്കപ്പെട്ടാല്‍ നിയമസഭയില്‍ കേവലഭൂരിപക്ഷത്തിന് വേണ്ട അംഗങ്ങളുടെ എണ്ണം 106 ആകും. ജെഡിഎസ് – കോണ്‍ഗ്രസ് സഖ്യസര്‍ക്കാരിന്റെ അംഗബലം 104 ആയി ചുരുങ്ങും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. സ്വതന്ത്രന്‍ എച്ച് നാഗേഷിന്റെ കൂടി പിന്തുണയോടെ ബിജെപിക്ക് കേവലഭൂരിപക്ഷം ഉറപ്പിക്കാം. 106.

മന്ത്രിമാരെല്ലാം രാജി വച്ച സ്ഥിതിക്ക് ഇനി വിമതര്‍ എന്ത് നിലപാടെടുക്കുമെന്നതാണ് നിര്‍ണായകം. മന്ത്രിപദവി അംഗീകരിച്ച് സര്‍ക്കാരിനെ നിലനിര്‍ത്തുമോ അതോ, രാജിയിലുറച്ച് നിന്ന് സര്‍ക്കാരിനെ താഴെ വീഴ്ത്തുമോ എന്നത് കണ്ടറിയണം. നാളെയാണ് സ്പീക്കര്‍ വിധാന്‍ സൗധയില്‍ തിരിച്ചെത്തുന്നത്. നാളെ രാവിലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗം വിളിച്ചിട്ടുണ്ട്. പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. നാലോ അഞ്ചോ എംഎല്‍എമാരെ ഒപ്പമെത്തിച്ചാല്‍ കേവലഭൂരിപക്ഷം തികയ്ക്കാമെന്ന പ്രതീക്ഷയിലാണ് സഖ്യസര്‍ക്കാര്‍.

Related Post

അമിത് ഷായ്‌ക്ക് ചരിത്രമറിയില്ല, അതിന് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കണം: പിണറായി  

Posted by - Apr 11, 2019, 03:50 pm IST 0
കൽപ്പറ്റ: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയ്ക്കും അദ്ദേഹത്തിന്റെ രണ്ടാം മണ്ഡലമായ വയനാടിനുമെതിരെ വർഗീയപരാമർശം നടത്തിയ ബിജെപി അദ്ധ്യക്ഷൻ അമിത് ഷായ്‌ക്കെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തി.…

സൈനികരുടെ പേരിൽ വോട്ട് അഭ്യർത്ഥന; മോദിയുടെ പ്രസംഗത്തിൽ വിശദീകരണം തേടി

Posted by - Apr 10, 2019, 02:50 pm IST 0
ന്യൂഡൽഹി: മഹാരാഷ്ട്രയിലെ ലാത്തൂരിലെ തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ കന്നിവോട്ടർമാരോടു പുൽവാമയിൽ കൊല്ലപ്പെട്ട സൈനികരുടെ പേരിലും ബാലാകോട്ടിൽ വ്യോമാക്രമണം നടത്തിയ സൈനികരുടെ പേരിലും വോട്ടഭ്യർത്ഥിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിനെതിരെ…

ബിജെപിയുടെ അംഗബലം കുറയുന്നു

Posted by - Mar 15, 2018, 07:51 am IST 0
ബിജെപിയുടെ അംഗബലം കുറയുന്നു ബിജെപിക്ക് തിരിച്ചടി നേരിട്ടുകൊണ്ടിരിക്കുന്നു. നാലുവർഷം മുൻപ് വ്യക്തമായ ഭൂരിപക്ഷം നേടി ബിജെപി അധികാരത്തിൽ വന്നു എങ്കിലും ഈ കാലയളവിൽ രാജ്യത്തിലെ പലഭാഗത്തായി നടന്ന…

തിരഞ്ഞെടുപ്പ് കമ്മിഷന്റെ തീരുമാനത്തിനായി കാത്തിരിക്കും : ജോസ് കെ മാണി 

Posted by - Nov 1, 2019, 02:09 pm IST 0
കോട്ടയം: യഥാര്‍ഥ കേരള കോണ്‍ഗ്രസ് ആരാണെന്ന കാര്യത്തില്‍ അന്തിമ വിധി തിരഞ്ഞെടുപ്പ്  കമ്മിഷൻ നിശ്ചയിക്കുമെന്ന് ജോസ് കെ മാണി പറഞ്ഞു. പാര്‍ട്ടി ചെയര്‍മാനായി തിരഞ്ഞെടുത്തതിനെതിരേയുള്ള സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…

രാജ്യത്ത് ബിജെപി തരംഗം ആഞ്ഞടിക്കും : മോദി 

Posted by - Apr 9, 2019, 04:30 pm IST 0
ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ രാജ്യത്ത് ബിജെപി തരംഗം അലയടിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കോൺഗ്രസിന്റെ പ്രകടനപത്രികയെ കടുത്ത ഭാഷയിൽ വിമർശിച്ച മോദി, സൈന്യത്തോടുള്ള അവരുടെ സമീപനം പാകിസ്ഥാന്…

Leave a comment