കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു 

197 0

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍ രാവിലെ ഒമ്പതിനു തന്നെ സത്യപ്രതിജ്ഞ ചടങ്ങുകള്‍ ആരംഭിച്ചു. ദേശീയ ഗാനത്തിന് ശേഷം ഗവര്‍ണര്‍ വാജുഭായ് വാല പറഞ്ഞുകൊടുത്ത പ്രതിജ്ഞ ഏറ്റുപറഞ്ഞ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റു.

കര്‍ണാടക രാജ്ഭവനിലെ പ്രത്യേകം തയ്യാറാക്കിയവേദിയില്‍ തിരഞ്ഞെടുക്കപ്പെട്ട നേതാക്കളുടെ സാന്നിധ്യത്തിലാവും യെദിയൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായി അധികാരമേറ്റത്. മറ്റ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്തില്ല. ക്ഷേത്ര ദര്‍ശനത്തിന് ശേഷമാണ് യെദിയൂരപ്പ രാജ്ഭവനില്‍ എത്തിയത്.

രണ്ടു മണിക്കൂര്‍ പിന്നിട്ട വാദത്തിനു ശേഷമാണ് സുപ്രീംകോടതി തീരുമാനം കൈക്കൊണ്ടത്. ഈ വിഷയത്തില്‍ വീണ്ടും വാദം കേള്‍ക്കുമെന്ന് ജസ്റ്റീസ് എ.കെ.സിക്രി അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. കൂടാതെ, ഹര്‍ജിയില്‍ യെദിയൂരപ്പയെ കക്ഷി ചേര്‍ക്കുകയും ചെയ്യും. 

കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരേ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതിയില്‍ അര്‍ധരാത്രിയിലാണ് വാദം തുടങ്ങിയത്. കര്‍ണാടകയില്‍ ബിജെപിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ച ഗവര്‍ണറുടെ നടപടിക്കെതിരെ കോണ്‍ഗ്രസും ജെഡിഎസും സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളിയതോടെയാണ് യെദിയൂരപ്പയുടെ സത്യപ്രതിജ്ഞ മുമ്പ് തീരുമാനിച്ചത് പോലെതന്നെ നടക്കുമെന്ന് ഉറപ്പിച്ചത്. 

എന്നാല്‍ ബിജെപി ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത് ഹാജരാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. ഗവര്‍ണര്‍ക്ക് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിച്ച്‌ യെദിയൂരപ്പ നല്‍കിയ കത്ത് നേരിട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്. നാളെ രാവിലെ 10.30ന് അകം കത്ത് സമര്‍പ്പിക്കണം. നാളെ രാവിലെ പത്തരയ്ക്ക് കേസ് വീണ്ടും പരിഗണിക്കും. നാളെ കേസ് കേട്ടതിന് ശേഷം ഇനി എന്ത് നിലപാട് എടുക്കണമെന്ന് നിശ്ചയിക്കുമെന്നും കോടതി അറിയിച്ചു. കേസ് പരിഗണിക്കുന്നതിന് മുമ്ബായി ഗവര്‍ണര്‍ക്ക് യെദൂരപ്പ സമര്‍പ്പിച്ച കത്ത് ഹാജരാക്കണമെന്നും കോടതി നിര്‍ദേശമുണ്ട്.

Related Post

അഭിമന്യു കൊലപാതകം: നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍ 

Posted by - Jul 5, 2018, 10:37 am IST 0
കൊച്ചി: അഭിമന്യു കൊലപാതകകേസുമായി ബന്ധപ്പെട്ട് നാല് പേര്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. എസ്ഡിപിഐ ക്യാമ്പസ് ഫ്രണ്ട് പ്രവര്‍ത്തകരാണ് പോലീസ് പിടിയിലായത്. പ്രതികളില്‍ രണ്ട് മുഹമ്മദുമാര്‍ ഉണ്ടെന്ന് പൊലീസ്…

ജയപ്രദക്കെതിരായ മോശം പരാമർശം ; അസം ഖാനെതിരെ കേസെടുത്തു

Posted by - Apr 15, 2019, 06:06 pm IST 0
ദില്ലി: ജയപ്രദക്കെതിരായ മോശം പരാമർശത്തില്‍ എസ് പി നേതാവ് അസം ഖാനെതിരെ പൊലീസ് കേസെടുത്തു. ''കാക്കി അടിവസ്ത്രം'' പരാമർശത്തിനെതിരെയാണ് കേസ്. അതേസമയം താൻ ആരുടെയും പേര് പറഞ്ഞിട്ടില്ലെന്ന്…

ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു

Posted by - Jan 29, 2020, 01:26 pm IST 0
ന്യൂദല്‍ഹി: മുന്‍ ലോക ഒന്നാം നമ്പര്‍ ബാഡ്മിന്റണ്‍ താരം സൈന നെഹ്വാള്‍ ബിജെപിയില്‍ ചേർന്നു . ഇന്ന് രാവിലെയാണ് സൈന ബിജെപിയുടെ ഔദ്യോഗിക മെമ്പര്‍ഷിപ്പ് എടുത്തത്. ബാഡ്മിന്റണ്‍…

കോണ്‍ഗ്രസിനെയും പ്രതിപക്ഷ കക്ഷികളെയും വെല്ലുവിളിച്ച് മോദി

Posted by - Dec 17, 2019, 04:20 pm IST 0
റാഞ്ചി: ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം തുടരുന്ന സാഹചര്യത്തിൽ പ്രതിപക്ഷ കക്ഷികളെ വെല്ലുവിളിച്ച് പ്രധാനമന്ത്രി.  ധൈര്യമുണ്ടെങ്കില്‍ കോണ്‍ഗ്രസും പ്രതിപക്ഷ കക്ഷികളും എല്ലാ പാകിസ്താന്‍ പൗരന്മാര്‍ക്കും ഇന്ത്യന്‍…

നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; കൂടുതൽ സ്ഥാനാർത്ഥികൾ വയനാട്ടിൽ

Posted by - Apr 6, 2019, 03:45 pm IST 0
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനായി സമർപ്പിക്കപ്പെട്ട നാമനിർദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ആകെ സമർപ്പിക്കപ്പെട്ട 303 പത്രികകളിൽ 242 എണ്ണം സ്വീകരിച്ചു. ഏറ്റവും കൂടുതൽ പത്രികകൾ സമർപ്പിക്കപ്പെട്ടത്…

Leave a comment