കണ്ണൂര്‍: കലക്ടറേറ്റിന് മുന്നില്‍ ഭീഷണിയുമായി 10 അംഗ സംഘം. രാഷ്ട്രീയകൊലപാതകങ്ങളെ തുടര്‍ന്ന് ജില്ലയില്‍ ആര്‍ എസ് എസ്സും സി പി എമ്മും ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ കണ്ണൂര്‍ വിറങ്ങലിച്ചിരിക്കുകയാണ്. ഇതിനിടെയാണ് ഭീഷണിയുമായി 10 അംഗ സംഘം കളക്ടറേറ്റിനു മുന്നിലേക്കും എത്തിയത്. കളക്ടറേറ്റിലെ പോസ്റ്റ് ഓഫീസ് അടച്ചു പൂട്ടണമെന്ന് ആക്രോശിച്ചാണ് സംഘം കലക്ടറേറ്റിന് മുന്നിലെത്തിയത്. ഓഫീസ് അടിച്ചുതകര്‍ക്കുമെന്നും സംഘം ഭീഷണി മുഴക്കി. സംഭവത്തെ തുടര്‍ന്ന് കൂടുതല്‍ പോലീസുകാര്‍ സ്ഥലത്തെത്തി.
