ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി

261 0

ഹൈ​ദ​രാ​ബാ​ദ്: തെ​ലു​ങ്കാ​ന​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ ബ​ഹു​ജ​ന്‍ ലെ​ഫ്റ്റ് ഫ്ര​ണ്ടി​ന്‍റെ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി ച​ന്ദ്ര​മു​ഖി മു​വ്വ​ല​യെ ക​ണ്ടെ​ത്തി. ഒ​രു ദി​വ​സ​ത്തെ നാ​ട​കീ​യ രം​ഗ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ സെ​ക്ക​ന്ദ​രാ​ബാ​ദി​ലെ ഭി​ന്ന​ലിം​ഗ​ക്കാ​രു​ടെ കോ​ള​നി​യി​ല്‍​നി​ന്നാ​ണ് ച​ന്ദ്ര​മു​ഖി​യെ പോ​ലീ​സ് ക​ണ്ടെ​ത്തി​യ​ത്.10 ഭി​ന്ന​ലിം​ഗ​ക്കാ​രാ​യ സു​ഹൃ​ത്തു​ക്ക​ള്‍​ക്കൊ​പ്പം ഇ​വ​രെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​ച്ചു.

തെ​ലു​ങ്കാ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന ആ​ദ്യ ഭി​ന്ന​ലിം​ഗ​ക്കാ​രി​യാ​യ സ്ഥാ​നാ​ര്‍​ഥി​യാ​യ ച​ന്ദ്ര​മു​ഖി​യെ ചൊ​വ്വാ​ഴ്ച രാ​ത്രി മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ല്‍ താ​മ​സ​സ്ഥ​ല​മാ​യ ജ​വ​ഹ​ര്‍​ന​ഗ​റി​ലാ​ണ് ഇ​വ​രെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. ഇ​തി​നു ശേ​ഷം വി​വ​ര​മൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മൊ​ബൈ​ല്‍ ഫോ​ണും സ്വി​ച്ച്‌ഡ് ഓ​ഫാ​യി​രു​ന്നു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച രാ​വി​ലെ ച​ന്ദ്ര​മു​ഖി​യു​ടെ അ​മ്മ ആ​ന​ന്ദ​മ്മ​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ആ​ന​ന്ദ​മ്മ​യു​ടെ പ​രാ​തി​യി​ല്‍ കോ​ട​തി ഹേ​ബി​യ​സ് കോ​ര്‍​പ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ച​ന്ദ്ര​മു​ഖി​യെ പോ​ലീ​സ് വ്യാ​ഴാ​ഴ്ച കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. 

Related Post

നേതാക്കളുടെ ആക്രമണ ഭീഷണി:  ബിജെപി പ്രവര്‍ത്തക പോലീസില്‍ സംരക്ഷണം തേടി

Posted by - May 4, 2018, 10:12 am IST 0
മരട്: നേതാക്കളുടെ ആക്രമണ ഭീഷണിയെ തുടര്‍ന്ന് ബിജെപി പ്രവര്‍ത്തക പോലീസ് സംരക്ഷണം തേടി. കാശ്മീരിലെ കഠ്വയില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയില്‍ ഉണ്ടായ…

ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു

Posted by - Mar 5, 2018, 10:03 am IST 0
ഇലക്ഷൻകഴിഞ്ഞു കോൺഗ്രസ്‌ വിറച്ചു ബിജെപി മേഘലയിലും , കോൺറാഡ് സാങ്മ മുഖ്യമന്ത്രി ആറിന് സത്യപ്രതിജ്ഞ  ഒമ്പത്‌  വർഷത്തെ കോണ്ഗ്രസ് ഭരണത്തിന്  വിരാമം കുറിച്ച് നാഷണൽ പീപ്പിൾ പാർട്ടി നേതാവ്…

ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി 

Posted by - Mar 19, 2018, 07:59 am IST 0
ജി.എസ്.ടിക്കെതിരെ വിമർശനവുമായി വീണ്ടും രാഹുൽ ഗാന്ധി  ലോക റിപ്പോർട്ട് നിരീക്ഷിച്ചാൽ ജി എസ് ടി ആഗോളതലത്തിൽ ഉണ്ടാക്കുന്ന പ്രശ്നം മനസിലാകുമെന്ന് രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി എന്നാൽ രാഹുൽ…

വോട്ട് അഭ്യർഥിക്കുന്നതിനിടെ മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി മനേക ഗാന്ധി

Posted by - Apr 13, 2019, 12:20 pm IST 0
ലക്നൗ: മുസ്‌ലിംകളെ ഭീഷണിപ്പെടുത്തി കേന്ദ്രമന്ത്രി മനേക ഗാന്ധി രംഗത്ത്. ഉത്തർപ്രദേശിലെ സുൽത്താൻപൂരിൽ വോട്ട് അഭ്യർഥിക്കുന്നതിനിടെയാണ് മനേക ഗാന്ധിയുടെ ഭീഷണി.  ലോക്സഭ തെരഞ്ഞെടുപ്പിൽ താൻ ജയിക്കുമെന്ന് ഉറപ്പാണ്. ഇനി…

എന്റെ മുഖ്യ ശത്രു ബിജെപി : രാഹുൽ ഗാന്ധി

Posted by - Apr 5, 2019, 10:55 am IST 0
കൽപ്പറ്റ : ''എന്റെ മുഖ്യ ശത്രു ബിജെപിയാണ്. സിപിഎമ്മിലെ എന്റെ സഹോദരീ സഹോദരന്മാർ ഇപ്പോൾ എന്നോട് പോരാടുമെന്നും എന്നെ ആക്രമിക്കുമെന്നും എനിക്കറിയാം. എന്നാൽ എന്റെ പ്രചാരണത്തിൽ ഒരു…

Leave a comment