കൊച്ചി : ഹൈക്കോടതി കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കി. വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന ഹര്‍ജിയെ തുടര്‍ന്നാണ് കെ.എം ഷാജി എം.എല്‍.എയെ അയോഗ്യനാക്കിയത് .എം.എല്‍.എക്കെതിരെ എതിര്‍ സ്ഥാനാര്‍ഥിയായ എം.വി.നികേഷ് കുമാറാണ് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരുന്നത് . കെ.എം.ഷാജിയ്ക്ക് അടുത്ത ആറുവര്‍ഷത്തേക്ക് മത്സരിക്കാനുമാകില്ല എന്നും കോടതി അറിയിച്ചു .
