തിരുവനന്തപുരം: കെ ടി ജലീലിനെതിരായ ബന്ധുനിയമന വിവാദം പാര്‍ട്ടി പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെളിവുള്ളവര്‍ കോടതിയെ സമീപിക്കട്ടെയെന്നും കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു. കെടി ജലീലുമായി എകെജി സെന്ററില്‍ വച്ച് നടത്തിയ ചര്‍ച്ചക്കൊടുവിലായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.
