തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്‍റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്‍റെ 82-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് നടത്തിയ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് മന്ത്രി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് കരിങ്കൊടി കാട്ടിയത്.
