കെ.സുധാകരന്‍ കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക്; പ്രഖ്യാപനം രണ്ടു ദിവസത്തിനകം  

166 0

തിരുവനന്തപുരം: കെ സുധാകരന്‍ എംപി കെപിസിസി അദ്ധ്യക്ഷസ്ഥാനത്തേക്ക്. രണ്ട് ദിവസത്തിനകം ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടായേക്കും. സുധാകരന്റെ പേര് ഹൈക്കമാന്‍ഡും അംഗീകരിച്ചതോടെയാണ് കെപിസിസിക്ക് പുതിയ അദ്ധ്യക്ഷന്‍ വരിക.

കെ സുധാകരന്‍ അദ്ധ്യക്ഷ സ്ഥാനത്തേക്ക് വന്നാല്‍ കോണ്‍ഗ്രസ് സംവിധാനം കൂടുതല്‍ സജീവമാവും എന്ന വിലയിരുത്തലാണ് ഹൈക്കമാന്‍ഡിനുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരും സുധാകരനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടുവരണമെന്ന് ആവശ്യമുയര്‍ത്തിയിരുന്നു.

നിലവിലെ അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കും. കണ്ണൂര്‍ നിയോജക മണ്ഡലത്തില്‍ നിന്ന് മത്സരിക്കാനാണ് സാധ്യത.
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും കോണ്‍ഗ്രസ് സജ്ജമാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞിരുന്നു.

Related Post

മുല്ലപ്പള്ളി കെപിസിസി അധ്യക്ഷനായി ഇന്ന് ചുമതലയേൽക്കും 

Posted by - Sep 27, 2018, 09:07 am IST 0
തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. മൂന്ന് വർക്കിങ്ങ്  പ്രസിഡന്‍റുമാരും യുഡിഎഫിന്‍റെ നിയുക്ത കണ്‍വീനറും ഇന്ന് ചുമതലയേൽക്കുന്നുണ്ട്. എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല…

കേരളകോൺഗ്രസിനെ ഇനി ആര് നയിക്കും;  തീരുമാനം തെരഞ്ഞെടുപ്പിന് ശേഷം

Posted by - Apr 13, 2019, 11:36 am IST 0
കോട്ടയം: കേരളകോൺഗ്രസിനെ ആര് നയിക്കുമെന്ന നിർണ്ണായക തീരുമാനത്തിന് തെരഞ്ഞെടുപ്പ് കഴിയും വരും കാത്തിരിക്കേണ്ടി വരും. അതുവരെ പാർട്ടിയുടെ ചുമതലകൾ വർക്കിംഗ് ചെയർമാനും ഡെപ്യൂട്ടി ചെയർമാനും വഹിക്കും. കെ എം…

ബിജെപിയുടെ പ്രകടനപത്രികയെ ട്രോളി  ഇന്നസെന്‍റ് 

Posted by - Apr 8, 2019, 04:27 pm IST 0
ചാലക്കുടി: ബിജെപി പുറത്തിറക്കിയ പ്രകടന പത്രികയ്ക്കെതിരെ ട്രോളുമായി ചാലക്കുടിയിലെ ഇടത് സ്ഥാനാര്‍ത്ഥി ഇന്നസെന്‍റ്. ഫേസ്ബുക്കിലൂടെയാണ് ഇന്നസെന്‍റ് ബിജെപിയെ ട്രോള്‍ ചെയ്തത്. "ബിജെപിയുടെ മാനിഫെസ്റ്റോ പുറത്തിറക്കി, "വർഗീയതയും അഴിമതിയും…

Posted by - Feb 28, 2018, 11:28 am IST 0
നിയമസഭയിലെസംഘർഷം കേസ് പിൻ‌വലിക്കുന്നു  കഴിഞ്ഞ യു ഡി ഫ് ഭരണകാലത് കെ എം മാണിയുടെ ബജറ്റ് അവതരണവുമായി പ്രതിപക്ഷം നിയമസഭയിൽ നടത്തിയ പ്രതിഷേധതിഷേധത്തിൽ സ്പീക്കറുടെ വേദി തകർത്ത…

മഹാരാഷ്ട്രയിൽ എഎപി ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല

Posted by - Apr 4, 2019, 12:56 pm IST 0
മുംബൈ: മഹാരാഷ്ട്രയിൽ ആം ആദ്മി പാർട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ല. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നും പാർട്ടി വ്യക്തമാക്കി. എഎപി മഹാരാഷ്ട്രാ സംസ്ഥാൻ സ്റ്റേറ്റ് എക്സിക്യുട്ടീവ്…

Leave a comment