ബെംഗളൂരു: കേന്ദ്രമന്ത്രിയും ഉത്തര കന്നഡ എം പിയുമായ അനന്ത് കുമാര്‍ ഹെഗ്‌ഡെയ്ക്ക് വധഭീഷണി. ഇന്നു പുലര്‍ച്ചെ രണ്ടുമണിയോടെയാണ് ആദ്യത്തെ ഫോണ്‍ വന്നത്. തുടര്‍ന്ന് രണ്ടുവട്ടം കൂടി ഇയാള്‍ വിളിച്ചു. മൂന്നാമത്തെ തവണ അനന്ത് കുമാറാണ് ഫോണ്‍ എടുത്തത്. അനന്ത് കുമാറിന്റെ വസതിയിലെ ലാന്‍ഡ് ലൈനില്‍ വിളിച്ചാണ് അജ്ഞാതന്‍ വധഭീഷണി മുഴക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് മന്ത്രിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് സുരേഷ് ഗോവിന്ദ് സിര്‍സി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഐ പി സി 504, 507 വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വിളിച്ചയാള്‍ ഭീഷണിപ്പെടുത്തിയതായി അനന്ത് കുമാര്‍ പറഞ്ഞു.
"വലിയ നേതാവാണെന്നാണോ വിചാരം? ഞങ്ങള്‍ നിന്റെ തലവെട്ടിക്കളയും". ശരീരം കഷണങ്ങളായി വെട്ടിമുറിക്കുമെന്നും അജ്ഞാതന്‍ ഭീഷണിപ്പെടുത്തിയതായി മന്ത്രി കൂട്ടിച്ചേര്‍ത്തു. അനന്ത് കുമാറിന്റെ ഭാര്യയായിരുന്നു ഈ ഫോണ്‍ എടുത്തത്. വിളിച്ചയാള്‍ ഹിന്ദിയിലാണ് സംസാരിച്ചതെന്നും തന്നെക്കുറിച്ച് അന്വേഷിച്ച ശേഷം ഫോണ്‍ വച്ചെന്നും അനന്ത് കുമാറിന്റെ ഭാര്യ പറഞ്ഞു.