കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണനെ പരിഹസിച്ച് മന്ത്രി ഇ.പി.ജയരാജന്‍

235 0

കണ്ണൂര്‍: പൊന്‍ രാധാകൃഷ്ണന്‍ നിലവാരമില്ലാത്ത മന്ത്രിയെന്ന് മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിയുടെ പെരുമാറ്റം ചീപ്പായിപ്പോയി. രാഷ്ട്രീയ നേതാവിന് ചേര്‍ന്ന പെരുമാറ്റമല്ല അദ്ദേഹത്തിന്റേത്. കേന്ദ്രമന്ത്രിമാര്‍ ശബരിമലയിലെത്തുന്നതിന് തടസമില്ല. എന്നാല്‍ ക്രിമിനല്‍ സംഘവുമൊത്ത് പ്രവര്‍ത്തിച്ച് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കരുത്. സമരം വിജയമോ പരാജയമോ എന്നതല്ല കാര്യം.

സുപ്രീംകോടതി വിധി നടപ്പാക്കണോ വേണ്ടയോ എന്നതാണ് കാര്യമെന്നും പി.ജയരാജന്‍ പറഞ്ഞു.ണ്ണൂർ ജില്ല ഐആർപിസിയുടെയും അയ്യപ്പസേവാസംഘത്തിന്റെയും നേതൃത്വത്തിൽ ബക്കളം നെല്ലിയോട് ഈ വർഷവും നടത്തുന്ന ശബരിമല ഇടത്താവളം, അയ്യപ്പ സേവാ കേന്ദ്രം ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസിൽ നിന്നു മൂത്രമൊഴിച്ച കുട്ടിയുടെ അച്ഛൻ നടന്നു മൂത്രമൊഴിക്കുന്ന അവസ്ഥയാണ് കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണന്റേതെന്നും ഇ.പി. ജയരാജൻ പരിഹസിച്ചു. ഏതു കേന്ദ്രമന്ത്രിക്കും ശബരിമലയിൽ വരാം. പക്ഷേ അതു വർഗീയതയോ കലാപമോ സൃഷ്ടിക്കാൻ ആകരുത്. ഒരു കേന്ദ്രമന്ത്രി ഇത്രയ്ക്ക് തരംതാഴാന്‍ പാടില്ലെന്നും ജയരാജൻ പറഞ്ഞു.

Related Post

പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്

Posted by - Oct 1, 2018, 06:42 pm IST 0
കോട്ടയം: ജലന്ധര്‍ പീഡനക്കേസിലെ പരാതിക്കാരിയായ കന്യാസ്ത്രീയെ അപമാനിച്ച സംഭവത്തില്‍ പി.സി ജോര്‍ജ് എംഎല്‍എയ്ക്കെതിരെ കേസ്. കോട്ടയം കുറവിലങ്ങാട് പോലീസാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.…

രാഹുലിന്റെ റോഡ് ഷോയിൽ പാക് പതാക; വിശദീകരണം തേടി തിരഞ്ഞെടുപ്പ് കമ്മീഷൻ

Posted by - Apr 11, 2019, 12:10 pm IST 0
തിരുവനന്തപുരം: കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി പങ്കെടുത്ത വയനാട്ടിലെ റോഡ് ഷോയിൽ പാക് പതാക വീശിയെന്ന പരാതിയിൽ മുഖ്യതിരഞ്ഞെടുപ്പ് ഓ‌ഫീസർ ടീക്കാറാം മീണ വിശദീകരണം തേടി. പരാതി…

സപ്ന ചൗധരിഎതിർ സ്ഥാനാർത്ഥിക്ക് വേണ്ടി വോട്ടുതേടി

Posted by - Oct 20, 2019, 12:35 pm IST 0
ന്യൂഡൽഹി : ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിൽ എതിർസ്ഥാനാർത്ഥിക്കുവേണ്ടി സപ്‌ന ചൗധരി പ്രചാരണം നടത്തി.  ഹരിയാനയിൽ നിന്നുള്ള ഗായികയും നർത്തകിയുമായ സപ്ന ചൗധരിയാണ് സിർസാ മണ്ഡലത്തിൽ എതിർ സ്ഥാനാർത്ഥിയും…

കര്‍ണാടകയില്‍ മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു 

Posted by - May 17, 2018, 06:33 am IST 0
ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രിയായി ബി എസ് യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തു. നേരത്തെ നിശ്ചയിച്ചത് പോലെ തന്നെ ഇന്ന് രാവിലെ യെദിയൂരപ്പ കര്‍ണാടകയുടെ 23-ാം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനില്‍…

യുപിയിൽ പ്രിയങ്ക വാദ്രക്കെതിരെ പടയൊരുക്കം, സീനിയർ നേതാക്കൾ യോഗങ്ങൾ ബഹിഷ്കരിച്ചു

Posted by - Nov 22, 2019, 04:34 pm IST 0
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ്സിനെ ഏകോപിപ്പിക്കാനും ശക്തിപ്പെടുത്താനുമുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക വാദ്രയുടെ ശ്രമങ്ങള്‍ക്ക് തുടക്കത്തിലെ തിരിച്ചടി കിട്ടി. പാര്‍ട്ടി ശക്തിപ്പെടുത്തുന്നതിനായി യോഗം വിളിച്ച പ്രിയങ്കയെ നേതാക്കള്‍…

Leave a comment