തിരുവനന്തപുരം; കേരള കോണ്‍ഗ്രസിന്റെ ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ ജോസഫ് വിഭാഗത്തിന് തിരിച്ചടി. ജനുവരി 20 വരെ രണ്ടില ചിഹ്നം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു. അതുവരെ ജോസഫ് വിഭാഗത്തിന് ചിഹ്നം ഉപയോഗിക്കാന്‍ പറ്റുകയില്ല. ജോസ് കെ മാണി വിഭാഗത്തിന്റെ പരാതിയില്‍ പ്രാഥമിക വാദം കേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ജോസഫ് വിഭാഗം രണ്ടില ചിഹ്നം ദുരുപയോഗം ചെയ്യുന്നുവെന്ന് കാണിച്ചായിരുന്നു ജോസഫ് വിഭാഗം തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിരുന്നത്.
