കേരളത്തില്‍ 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. മുന്നു പേര്‍ക്ക് രോഗമുക്തി. അഞ്ച് പേരൊഴിച്ച് പുതുതായി രോഗം സ്ഥിരീകരിച്ച 79 പേരും സംസ്ഥാനത്തിന് പുറത്തുനിന്ന് വന്നതാണ്. തെലങ്കാന സ്വദേശിയായ ഒരാളും ഇന്ന് കേരളത്തില്‍ വച്ച് കൊവിഡ് ബാധ മൂലം മരിച്ചു.
1,14,305 പേര്‍ വീടുകളിലോ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലോ ആണ്. 210 പേരെ ആശുപത്രിയില്‍ ഇന്ന് പ്രവേശിപ്പിച്ചു. 60,685 സാമ്പിളുകള്‍ പരിശോധിച്ചതില്‍ 58,460 എണ്ണം നെഗറ്റീവായി. മുന്‍ഗണനാ വിഭാഗത്തിലെ 9937 സാമ്പിളുകള്‍ ശേഖരിച്ചതില്‍ 9217 എണ്ണം നെഗറ്റീവാണ്.
31 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുമെത്തി. മൂന്ന് പേര്‍ക്ക് നെഗറ്റീവായി. തെലങ്കാന സ്വദേശിയാണ് മരിച്ചത്.തെലങ്കാനയിലേക്ക് പോകേണ്ട അദ്ദേഹവും കുടുംബവും 22 ന് രാജസ്ഥാനില്‍ നിന്നുള്ള ട്രെയിനില്‍ തെറ്റിക്കയറി തിരുവനന്തപുരത്ത് എത്തിയതാണ്. കാസര്‍കോട് 18, പാലക്കാട് 16, കണ്ണൂര്‍ 10 മലപ്പുറം എട്ട്, തിരുവനന്തപുരം, തൃശ്ശൂര്‍ഏഴ്, കോഴിക്കോട് ആറ് എന്നിവയാണ് പോസിറ്റീവായര്‍.പോസിറ്റീവായവരില്‍ 31 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് വന്നവരാണ്.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഒന്ന് വീതം നെഗറ്റീവായി. ഇതുവരെ 1088 പേര്‍ക്കാണ് കൊവിഡ് രോഗം സ്ഥിരീകരിച്ചത്. ആകെ 82 ഹോട്ട്‌സ്‌പോട്ടുകളാണ് സംസ്ഥാനത്തുള്ളത്. പുതുതായി ആറ് ഹോട്ട്‌സ്‌പോട്ട്. കാസര്‍കോട് മൂന്നും പാലക്കാട് രണ്ടും ചങ്ങനാശ്ശേരി .മുനിസിപ്പാലിറ്റിയിലുമാണുള്ളത്്
Related Post
ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…
സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ്
തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും പരോക്ഷ വിമര്‍ശനവുമായി ജേക്കബ് തോമസ് രംഗത്ത്. നികുതിപ്പണം മോഷ്ടിക്കുന്നു, കായല്‍ കൈയേറി കെട്ടിടങ്ങള്‍ നിര്‍മിക്കുന്നു, ഉറങ്ങിക്കിടക്കുന്നയാളെ വിളിച്ചുണര്‍ത്തിക്കൊല്ലുന്നുവെന്നും ജേക്കബ് തോമസ് പറഞ്ഞു. മുഖ്യമന്ത്രിയായിരുന്ന…
രാഹുലും പ്രിയങ്കയും വയനാട്ടില്‍
കോഴിക്കോട്: വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. പതിനൊന്ന് മണിക്കാണ് ജില്ലാ കളക്ടര്‍ മുന്‍പാകെ പത്രിക സമര്‍പ്പിക്കുന്നത്. നാമനിര്‍ദ്ദേശ പത്രിക…
കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം
തിരൂര്‍: ബന്ധുനിയമന വിവാദത്തില്‍ ആരോപണ വിധേയനായ മന്ത്രി കെ.ടി. ജലീലിനെതിരേ മുസ്ലീം യൂത്ത് ലീഗിന്റെ കരിങ്കൊടി പ്രതിഷേധം. മലപ്പുറം തിരൂരില്‍ ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ 82-ാം വാര്‍ഷികത്തോട്…
പി എം മോദി സിനിമ റിലീസ്; സുപ്രീംകോടതി ഇന്ന് പരിഗണിക്കും
ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതകഥ പറയുന്ന പി എം മോദി സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. സിനിമ എങ്ങനെ തെരഞ്ഞെടുപ്പിനെ…