കൊച്ചി: കേരള കോണ്‍ഗ്രസ് (ജേക്കബ്) പാര്‍ട്ടി പിളര്‍ന്നു. അനൂപ് ജേക്കബ്, ജോണി നെല്ലൂര്‍ വിഭാഗങ്ങള്‍ പ്രത്യേകമായി കോട്ടയത്ത് യോഗം ചേര്‍ന്നു. കേരള കോണ്‍ഗ്രസ് പി.ജെ. ജോസഫ് വിഭാഗവുമായി ലയിക്കുമെന്ന് ജോണി നെല്ലൂര്‍ പ്രഖ്യാപിച്ചു. പാര്‍ട്ടി എന്താണെന്ന് അനൂപിന് അറിയില്ല. ജോസഫിനോട് ഡെപ്യൂട്ടി ലീഡര്‍ സ്ഥാനം അനൂപ് ആവശ്യപ്പെട്ടു. അത് ലഭിക്കില്ലെന്ന് ഉറപ്പായപ്പോള്‍ ലയനത്തെ എതിര്‍ത്തെന്നും ജോണി ആരോപിച്ചു. അമ്മയ്ക്കു നിയമസഭ സീറ്റ് നല്‍കരുതെന്ന് അനൂപ് ജേക്ക് ആവശ്യപ്പെട്ടെന്ന് ജോണി നെല്ലൂര്‍ ആരോപിച്ചു. ടി.എം. ജേക്കബിന്റെ സംസ്‌കാരച്ചടങ്ങിലാണ് ഇക്കാര്യം അനൂപ് ആവശ്യപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.
