കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു

133 0

സൈമണ്‍ ബ്രിട്ടോ ആയുധങ്ങള്‍ക്ക് തോല്‍പ്പിക്കാന്‍ കഴിയാത്ത കേരള രാഷ്ട്രീയത്തിലെ പുഞ്ചിരിക്കുന്ന മുഖം സൈമണ്‍ ബ്രിട്ടോ അന്തരിച്ചു. കെഎസ് യു ക്രിമിനലുകളുടെ കൊലക്കത്തിക്ക് മുന്നില്‍ ഒന്ന് ഇടറിപ്പോയെങ്കിലും കൊലയാളികളുടെ ക്രൂരതെപ്പോലും തോല്‍പ്പിച്ചുകൊണ്ട് ആത്മ ധാര്യം കൊണ്ട് ജീവിതത്തിലേക്ക് തിരിച്ച്‌ വന്ന പോരാളി.

എംഎല്‍എയായിരിക്കെ സ്വന്തം എംഎല്‍എ ഫണ്ട് ഉപയോഗിച്ച്‌ ജയിലില്‍ ഒരു വായനശാല നിര്‍മ്മിച്ചുകൊണ്ട് അക്ഷരങ്ങളോടും അറിവിനോടും തന്നെയാണ് തന്റെ രാഷ്ട്രീയ പ്രതിബന്ധത എന്ന് പ്രഖ്യാപിച്ച അക്ഷര സ്‌നേഹികൂടിയായിരുന്നു സൈമണ്‍ ബ്രിട്ടോ. മൂന്നര വര്‍ഷക്കാലത്തെ വീല്‍ചെയര്‍ ജീവിതത്തിനിടയിലും പുതുതലമുറയ്ക്ക് വിപ്ലവ ചിന്ത പകരുന്ന എഴുത്തുകള്‍ കൊണ്ട് രാഷ്ട്രീയ സമൂഹത്തില്‍ സജീവമായിരുന്നു ബ്രിട്ടോ.

1983 ല്‍ കെഎസ് യു ക്രിമിനലുകളുടെ കഠാരക്കിരയായെങ്കിലും, തന്റെ ഓരോ ജീവനാടിയിലും കൊലക്കത്തിയിറക്കിയ അക്രമകാരികളുടെ മുഖത്ത് നോക്കി നിറപുഞ്ചിരിയോടെ 'തന്റെ രാഷ്ട്രീയ ബോധവും മാനുഷികതയുമായി ഞാന്‍ ഇവിടെയൊക്കെത്തന്നെയുണ്ടാവു'മെന്ന് പറഞ്ഞ് ജീവിതത്തിലേക്ക് നടന്നു വന്ന,

പരിചയപ്പെട്ടവര്‍ക്കെല്ലാം പ്രിയപ്പെട്ട കമ്യൂണിസ്റ്റ്. 2015 ല്‍ 138 ദിവസങ്ങള്‍ കൊണ്ട് ഇന്ത്യ മുഴുവന്‍ സഞ്ചരിച്ച സൈമണ്‍ ബ്രിട്ടോ എപ്പോഴും രാഷ്ട്രീയ ചുറ്റുപാടുകളെ പഠിച്ചുകൊണ്ടിരുന്ന വിദ്യാര്‍ത്ഥിയായിരുന്നു. ചക്രവാളങ്ങള്‍ക്കപ്പുറം ഒരു സൂര്യ കിരണമായി തന്നെ അയാള്‍ എന്നും ജ്വലിക്കും.

Related Post

ശരദ് പവാറുമായി  ശിവസേന നേതാവ് ഉദ്ധവ് താക്കറെ കൂടിക്കാഴ്ച നടത്തി. കൂടുതൽ ച്ര്ച്ചകൾ ഇന്ന്

Posted by - Nov 22, 2019, 10:28 am IST 0
മുംബൈ: മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി ശിവസേന നേതാവ് ഉദ്ധവ് താക്കറെ. വ്യാഴാഴ്ച രാത്രിയില്‍ സൗത്ത് മുംബൈയിലെ പവാറിന്റെ വസതിയിലായിരുന്നു കൂടിക്കാഴ്ച.  …

ഇന്ധന നികുതി കുറയ്ക്കില്ലെന്ന് തോമസ് ഐസക്

Posted by - Oct 4, 2018, 10:12 pm IST 0
സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന ഇന്ധന നികുതി കുറയ്ക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക്. ആദ്യം 14 രൂപ കൂട്ടിയിട്ട് 2.50 രൂപ കുറച്ചത് ശരിയായില്ല. കൂട്ടിയ തുക മുഴുവന്‍…

നിയമസഭ തെരഞ്ഞെടുപ്പ് ; ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ  

Posted by - Mar 5, 2021, 04:57 pm IST 0
കൊച്ചി : നിയമസഭാ തിരഞ്ഞെടുപ്പില്‍ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക ശനിയാഴ്ച പുറത്തിറക്കും. എറണാകുളം ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മല്‍സരിക്കാനാണ് ട്വന്റി 20യുടെ തീരുമാനം. കുന്നത്തുനാട്…

സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും

Posted by - Apr 16, 2018, 07:05 am IST 0
സിദ്ധരാമയ്യ ചാമുണ്ഡേശ്വരിയിൽ മത്സരിക്കും  കർണാടക തിരഞ്ഞെടുപ്പിൽ സിദ്ധരാമയ്യ മത്സരിക്കും. രണ്ട് മണ്ഡലങ്ങളിൽ മത്സരിക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും ഇപ്പോൾ ഒരേഒരു മണ്ഡലത്തിൽ മാത്രമാണ് അദ്ദേഹം മത്സരിക്കുന്നത്. സിദ്ധരാമയ്യയുടെ സ്ഥിരം മണ്ഡലത്തിൽ…

ശബരിമല വിഷയത്തില്‍ മലക്കം മറിഞ്ഞ് ബി.ജെ.പി

Posted by - Nov 19, 2018, 08:48 pm IST 0
കോഴിക്കോട്: ശബരിമല വിഷയത്തില്‍ ഇതുവരെ എടുത്ത നിലപാടില്‍ നിന്ന് മലക്കം മറിഞ്ഞ് ബി.ജെ.പി. ശബരിമലയിലെ പ്രതിഷേധംസ്ത്രീകള്‍ പ്രവേശിക്കുന്നതിന് എതിരായല്ലെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന്‍ പിള്ള…

Leave a comment