തിരുവനന്തപുരം : കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനവുമായി പാര്‍ട്ടി പത്രം വീക്ഷണം. ബൂത്ത് കമ്മിറ്റികള്‍ ജഡാവസ്ഥയിലാണ് നിലനില്‍ക്കുന്നത് . താഴേത്തട്ടില്‍ പുന:സംഘടന നടത്താന്‍ ആര്‍ക്കും താല്‍പ്പര്യമില്ല. പുന:സംഘടന നിലവില്‍ രാമേശ്വരത്തെ ക്ഷൗരം പോലെയാണ്.
ഇനിയെങ്കിലും സല്‍പ്പേരും സുതാര്യജീവിതവുമുള്ളവരെ നേതാക്കളാക്കണമെന്നും വീക്ഷണം ആവശ്യപ്പെടുന്നു. അണ്ടനും അടകോടനും നേതാക്കളാകുന്നുവെന്നും ചെങ്ങന്നൂരിലെ അവസരം കളഞ്ഞുകുളിച്ചെന്നും പത്രം പരിഹസിച്ചു. ചെങ്ങന്നൂരിലെ കനത്ത തോല്‍വിക്കു ശേഷമാണ് കോണ്‍ഗ്രസ് നേതാക്കളെ വിമര്‍ശിച്ചുകൊണ്ട് പത്രം മുഖപ്രസംഗം എഴുതിയത്.