ജയ്പുര്‍ : കോണ്‍ഗ്രസിന്റെ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിച്ച് സച്ചിന്‍ പൈലറ്റ്. രാജസ്ഥാനില്‍ നിലവിലെ ഭരണത്തിന്‍ കീഴില്‍ മനം മടുത്ത് ജനങ്ങള്‍ മാറി ചിന്തിച്ചു. ഇക്കാലയളവില്‍ ഇവര്‍ക്കായി കോണ്‍ഗ്രസ് നടത്തിയ പോരാട്ടങ്ങളും ഫലം കണ്ടുവെന്നാണ് വിജയം നല്‍കുന്ന സൂചന. ബിജെപിയെ തിരസ്കരിച്ച ജനങ്ങളുടെ അനുഗ്രഹമാണീ വിജയം അത് അവര്‍ക്ക് തന്നെ സമര്‍പ്പിക്കുന്നു. സച്ചിന്‍ പൈലറ്റ് പറഞ്ഞു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പുറത്ത് വരുമ്ബോള്‍ മൂന്ന് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തന്നെയാണ് മുന്നിട്ട് നില്‍ക്കുന്നത്. ഇവിടെ കോണ്‍ഗ്രസ് തന്നെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് വ്യക്തമാക്കിയ സച്ചിന്‍, അന്തിമഫലം വരുന്നത് വരെ കാത്തിരിക്കാമെന്നും അറിയിച്ചു. രാജസ്ഥാനിലെ മുഖ്യമന്ത്രി പദത്തിലേക്ക് എത്തുമോ എന്ന കാര്യം സംബന്ധിച്ച് ഇപ്പോള്‍ പറയാനാകില്ലെന്നും ഹൈക്കാമാന്‍ഡും രാഹുല്‍ ഗാന്ധിയുമാണ് തീരുമാനിക്കുന്നതെന്നും സച്ചിന്‍ പൈലറ്റ് പറഞ്ഞു. അറിയിച്ചു